in , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

റയലിനെ നേരിടാൻ നെയ്മർ ഉണ്ടാകുമോ?? PSG പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്

നിലവിൽ പരിക്കിൽ നിന്ന് മോചിതനാകാൻ ശ്രമങ്ങൾ തുടരുന്ന നെയ്മർ ജൂനിയർ അടുത്ത ആഴ്ചകളിൽ പരിശീലനത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും പിസ്ജി പരിശീലകനായ മൗറിസിയോ പോചെട്ടിനോ നെയ്മർ ജൂനിയറിന്റെ പരിക്കിന്റെ കാര്യത്തിൽ ഒരു കീ അപ്ഡേറ്റ് നൽകിയിന്നു.

പാരിസ് സെന്റ് ജർമയിന്റെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറിന്റെ തിരിച്ചു വരവിനു വേണ്ടി ഒന്നടങ്കം കാത്തിരിക്കുകയാണ് പിസ്ജി ആരാധകർ. കഴിഞ്ഞ നവംബർ 28-ന് സെന്റ് ഏറ്റിയനെതിരായി നടന്ന ലീഗ് മത്സരത്തിനിടെയാണ് നെയ്മർ ജൂനിയറിന്റെ ഇടതു കാലിന് പരിക്കേൽക്കുന്നത്.

പിന്നീട് പിസ്ജിയുടെ നിരവധി മത്സരങ്ങളാണ് പരിക്ക് കാരണം 29-കാരന് നഷ്ടപ്പെട്ടത്. റയൽ മാഡ്രിഡിനെതിരെ ഫെബ്രുവരി 16-ന് പാർക് ഡെസ് പ്രിൻസസിൽ വെച്ച് നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പിസ്ജി ജേഴ്സിയിൽ നെയ്മർ ജൂനിയർ ഉണ്ടാകണമെന്ന പ്രാർത്ഥനയിലാണ് പിസ്ജി ആരാധകർ.

നിലവിൽ പരിക്കിൽ നിന്ന് മോചിതനാകാൻ ശ്രമങ്ങൾ തുടരുന്ന നെയ്മർ ജൂനിയർ അടുത്ത ആഴ്ചകളിൽ പരിശീലനത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും പിസ്ജി പരിശീലകനായ മൗറിസിയോ പോചെട്ടിനോ നെയ്മർ ജൂനിയറിന്റെ പരിക്കിന്റെ കാര്യത്തിൽ ഒരു കീ അപ്ഡേറ്റ് നൽകിയിരിക്കുന്നു.

“നെയ്മർ ജൂനിയർ റയൽ മാഡ്രിഡിനെ നേരിടാൻ ഫിറ്റ്‌ ആകുമോ എന്നത് ഞങ്ങൾക്ക് ഇതുവരെ അറിയില്ല. അടുത്ത ആഴ്ചകളിൽ അദ്ദേഹത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയ ഞങ്ങൾ നിരീക്ഷിക്കും. എല്ലാം നന്നായി പോകുകയാണെങ്കിൽ റയലിനെതിരെ നെയ്മർ ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷെ ഞങ്ങൾക്ക് ഇപ്പോഴും ഉറപ്പ് പറയാൻ കഴിയില്ല.” – പോചെട്ടിനോ പറഞ്ഞു.

ഫെബ്രുവരി 6-ന് നിലവിലെ ഫ്രഞ്ച് ലീഗ് ജേതാക്കളായ ലില്ലെയുമായി നടക്കുന്ന പിഎസ്ജിയുടെ എവേ ലീഗ് മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർച്ച്‌ 10-നാണ് സാന്റിയാഗോ ബെർണബുവിൽ വെച്ച് റയൽ മാഡ്രിഡ്‌-പിസ്ജി രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരം അരങ്ങേറുക.

ജെസ്സി ലിംഗാർഡ് ന്യൂ കാസിലിലേക്കോ????

ആന്റണി മാർഷ്യൽ സെവിയ്യലേക്ക്….