in

LOLLOL CryCry LOVELOVE OMGOMG AngryAngry

PSG കുടുങ്ങി, കടം വീട്ടണമെങ്കിൽ സൂപ്പർതാരത്തിനെ വിൽക്കണം, വാങ്ങികൂട്ടുമ്പോൾ പിന്നാലെ വരുന്ന പണിയെ പറ്റി അവർ ഓർത്തില്ല…

ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉള്ളതുപോലെ എല്ലാ കാര്യങ്ങളും പോസിറ്റീവ് നെഗറ്റീവ് ആയ രണ്ടു വശങ്ങൾ ഉണ്ടായിരിക്കും. സൂപ്പർ താരങ്ങളുടെ വരവ് ക്ലബ്ബിന് അവരുടെ വാണിജ്യ മൂല്യം ഉയർത്തുവാൻ വളരെയധികം സഹായകമായി, അതേസമയം കടപ്പത്രങ്ങളുടെ മേൽ മേൽ ഉള്ള വർധന അവർക്ക് വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ്.

PSG Training

2021 ഫ്രഞ്ച് പാരിസ് സെന്റ് ജർമനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു വർഷം തന്നെയാണ്. ഒരൊറ്റ ട്രാൻസർ കൊണ്ട് അവരുടെ മുഖച്ഛായ തന്നെ ആഗോളതലത്തിൽ മാറിയിരിക്കുകയാണ്. അതിനുപിന്നാലെ നേട്ടങ്ങളും ഒരു പരിധിവരെ കോട്ടങ്ങളുംഫ്രഞ്ച് ക്ലബിന് സംഭവിച്ചിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവ് ടീമിന് മൊത്തത്തിൽ ഒരു ഉണർവ്വ് നൽകി എന്നത് ഒരു പരിധിവരെ ശരിയാണ്.

ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉള്ളതുപോലെ എല്ലാ കാര്യങ്ങളും പോസിറ്റീവ് നെഗറ്റീവ് ആയ രണ്ടു വശങ്ങൾ ഉണ്ടായിരിക്കും. സൂപ്പർ താരങ്ങളുടെ വരവ് ക്ലബ്ബിന് അവരുടെ വാണിജ്യ മൂല്യം ഉയർത്തുവാൻ വളരെയധികം സഹായകമായി, അതേസമയം കടപ്പത്രങ്ങളുടെ മേൽ മേൽ ഉള്ള വർധന അവർക്ക് വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ്.

PSG Training

വേതന ബിൽ യുവേഫയുടെ സാമ്പത്തിക നിയമങ്ങൾക്ക് അനുസരിച്ച് മെയ്ന്റൈൻ ചെയ്യാൻ ഇപ്പോൾ കഴിയാത്ത അവസ്ഥയാണ് ഫ്രഞ്ച് ക്ലബ്ബിന് ഇപ്പോൾ.  കടം കുറയ്ക്കാനായി അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ ജാലകങ്ങളിലായി ഏകദേശം 100 മില്യന്‍ യൂറോ പി.എസ്.ജിക്ക് കണ്ടെത്തേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഇക്കാര്‍ഡിയുള്‍പ്പെടെയുള്ള താരങ്ങളെ വില്‍ക്കാന്‍ പി.എസ്.ജി ശ്രമിക്കുകയാണ്.

നിലവിൽ നിരവധി അർജൻറീന താരങ്ങൾ കളിക്കുന്ന ഫ്രഞ്ച് ക്ലബ്ബിൽ നിന്ന് ഈ അർജൻറീന താരം ഇതോടെ പുറത്താക്കപ്പെടുന്ന കാര്യം വ്യക്തമായിരിക്കുകയാണ്. താരത്തിന് വിലയും ഫ്രഞ്ച് ക്ലബ് നിശ്ചയിച്ചുകഴിഞ്ഞു 30 മില്യൺ യൂറോയാണ് അർജൻറീന താരത്തിന് അവർ വിലയിട്ടിരിക്കുന്നത്. പ്രമുഖ സ്പോർട്സ് മാധ്യമമായ മാർക്ക ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019-ൽ വായ്പ അടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബ്ബിലേക്ക് എത്തിയ താരത്തിനെ പിന്നീട് അവർ സ്ഥിരപ്പെടുത്തുകയായിരുന്നു. ഈ സീസണിൽ ഫ്രഞ്ച് ലീഗ് പോരാട്ടത്തിൽ ഇതുവരെ 15 മത്സരങ്ങൾ കളിച്ച അദ്ദേഹം നാലു ഗോളുകൾ ഇതിനോടകം നേടിയിട്ടുണ്ട്. ഇതിൽ മിക്ക മത്സരങ്ങളിലും അദ്ദേഹം പകരക്കാരന്റെ വേഷത്തിലായിരുന്നു കളത്തിലിറങ്ങിയത്.

അർജൻറീന സൂപ്പർതാരത്തിനെ PSG പ്രൈസ് ടാഗിട്ട് വിൽപ്പനയ്ക്ക് വച്ചു…

ഏകദിന ടീം പ്രഖ്യാപിച്ചു – രോഹിത് ഇല്ല, പുതിയ ക്യാപ്റ്റൻ, അശ്വിന് കംബാക്ക്!