in

പിസ്ജിയെ പൂട്ടി ലിയോൺ, 2022-ലെ ആദ്യ ലീഗ് മത്സരം പിസ്ജിക്ക് സമനില

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബ്രസീലിയൻ താരം ലുകാസ് പക്വറ്റ ലിയോണിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതി ഒരു ഗോൾ ലീഡോടെ കളം വിട്ട ലിയോണിനെതിരെ രണ്ടാം പകുതിയുടെ 76-മിനിറ്റിൽ സ്പാനിഷ് താരം തിലോ കെഹ്ററിലൂടെ പിസ്ജി സമനില ഗോൾ തിരിച്ചടിച്ചു. പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ പോയതോടെ ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ടു.

ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പാരിസ് സെന്റ് ജർമയിന്റെ, 2022 പുതുവർഷത്തിലെ ആദ്യ ലീഗ് മത്സരം സമനിലയിൽ. ഫ്രഞ്ച് ലീഗിലെ മത്സരത്തിൽ ഒളിമ്പിക് ലിയോണിനെതിരെയാണ് പാരിസ് സെന്റ് ജർമയിൻ 1-1 എന്ന സ്കോറിന്റെ സമനില വഴങ്ങിയത്.

ഒളിമ്പിക് ലിയോണിന്റെ മൈതാനത്തു വെച്ച് നടന്ന മത്സരത്തിൽ എംബാപ്പെ, ഇകാർഡി തുടങ്ങിയ താരങ്ങളെ മുന്നേറ്റത്തിൽ അണിനിരത്തിയാണ് മൗറിസിയോ പോചെട്ടിനോ പിസ്ജിയെ 4-3-3 ഫോർമേഷനിൽ കളത്തിലിറക്കിയത്.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബ്രസീലിയൻ താരം ലുകാസ് പക്വറ്റ ലിയോണിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതി ഒരു ഗോൾ ലീഡോടെ കളം വിട്ട ലിയോണിനെതിരെ രണ്ടാം പകുതിയുടെ 76-മിനിറ്റിൽ സ്പാനിഷ് താരം തിലോ കെഹ്ററിലൂടെ പിസ്ജി സമനില ഗോൾ തിരിച്ചടിച്ചു. പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ പോയതോടെ ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ടു.

കഴിഞ്ഞ സീസണിൽ കൈവിട്ടു പോയ ഫ്രഞ്ച് ലീഗ് കിരീടം തിരികെ പിടിക്കുവാൻ ഒരുങ്ങുന്ന പിസ്ജി തന്നെയാണ് ലീഗ് പോയന്റ് ടേബിളിൽ ഇപ്പോഴും ബഹുദൂരം മുന്നിലുള്ളത്. 20 മത്സരങ്ങളിൽ നിന്ന് 47 പോയന്റ് പിസ്ജിക്കുണ്ട്. 19 മത്സരങ്ങളിൽ നിന്ന് 25 പോയന്റുമായി ഒളിമ്പിക് ലിയോൺ 11-സ്ഥാനത്താണ്.

ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ താരത്തിന് ജാമ്യം:

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമെല്ലാമുള്ള മറുപടി ഇതാണ്…