സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഒരു വമ്പൻ ട്രാൻസ്ഫറിന് ഒരുങ്ങുന്നു. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിൽ നിന്നാണ് അൽ നസ്ർ ഒരു സൈനിങ്ങിന് ഒരുങ്ങുന്നത്.
ഒരൊറ്റ താരത്തെ വാങ്ങാൻ 3 താരങ്ങളെ വിൽക്കാനൊരുങ്ങി ബാഴ്‌സ
സ്ലോവേക്യൻ താരം മിലൻ സ്‌ക്രിനിയറിനെയാണ് അൽ നസ്ർ ലക്ഷ്യം വെയ്ക്കുന്നത്. താരത്തിനായി അൽ നസ്ർ ബിഡ് സമർപ്പിച്ചെന്നും ബിഡ് പിഎസ്ജി സ്വീകരിച്ചെന്നും കരാർ ഏതാണ്ട് പൂർത്തിയായെന്നും പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
പരിക്ക് മാറി മെസ്സി എപ്പോൾ ഇറങ്ങും?; വ്യക്തത നൽകി മിയാമി പരിശീലകൻ
കഴിഞ്ഞ സീസണിലാണ് സ്‌ക്രിനിയർ ഇന്റർ മിലാനിൽ നിന്നും പിഎസ്ജിയിലേക്കെത്തുന്നത്. ആദ്യ സീസണിൽ തന്നെ പിഎസ്ജിയുടെ പ്രധാന സെന്റർ ബാക്കുകളിൽ ഒരാളായിരുന്നു സ്‌ക്രിനിയർ. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബുണ്ടസ്ലീഗയിൽ നിന്നും വില്ലിയൻ പാച്ചോയെ പിഎസ്ജി സ്വന്തമാക്കിയതോടെ സ്‌ക്രിനിയർ ഏതാണ്ട് ആദ്യ ഇലവനിൽ നിന്നും പുറത്തായ അവസ്ഥയിലായിരുന്നു.
ലാസ്റ്റ് മിനുട്ട് കോൾ; സൂപ്പർ താരത്തെ ടീമിലേക്ക് തിരിച്ച് വിളിച്ച് സ്കലോണി; കിടിലൻ നീക്കം
സീസണിൽ പാച്ചോയെ പ്രധാന പ്രതിരോധതാരമായി നിലനിർത്താൻ പിഎസ്ജി ഉദ്ദേശിച്ചതോടെയാണ് സ്‌ക്രിനിയറെ വിൽക്കാൻ പിഎസ്ജിയും ക്ലബ് വിടാൻ താരവും തീരുമാനിച്ചത്.
വലിയ പ്രതിഫലം കൂടാതെ ആദ്യ ഇലവനിലെ സാന്നിധ്യവുമാണ് സ്‌ക്രിനിയറെ അൽ നസ്റിലേക്ക് അടുപ്പിച്ചത്. 29 കാരനായ സ്‌ക്രിനിയർ ഇന്റർ മിലാനൊപ്പം സീരി എ കിരീടം, പിഎസ്ജിയ്ക്കൊപ്പം ലീഗ് വൺ കിരീടവും നേടിയിരുന്നു.