in

LOLLOL LOVELOVE OMGOMG AngryAngry CryCry

അയാക്സല്ല, PSG നേരിടേണ്ടത് ലിവർപൂളിനെയാണെന്ന് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്…

ഞാൻ PSG ആണെങ്കിൽ, അയാക്സ്, ലിവർപൂൾ എന്നീ ക്ലബ്ബുകളിലൊന്ന് എന്റെ ചോയ്സ് ആണെങ്കിൽ, എനിക്ക് ലിവർപൂളിനോട് കളിക്കാനാണ് താൽപ്പര്യമുള്ളത്. PSG ലിവർപൂളിനെ തോൽപ്പിക്കുന്നത് എനിക്ക് കാണാൻ കഴിയും, പക്ഷെ അയാക്സിനെതിരെ, എനിക്കറിയില്ല

Liverpool vs PSG

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് പിസ്ജി ഫിനിഷ് ചെയ്തത്, അതുകൊണ്ട് തന്നെ യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ, UCL ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാരായ ടീമിനെയായിരിക്കും പിസ്ജി നേരിടേണ്ടി വരിക.

PSG ഏത് ടീമിനെയാണ് റൗണ്ട് ഓഫ് 16-ൽ നേരിടാൻ ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ച് ധാരാളം അഭിപ്രായങ്ങളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്, ഈ വിഷയത്തിൽ ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റായ ലയണൽ ചാർബോണിയർ തന്റെ അഭിപ്രായം രേഖപ്പെടുത്തി. ഡിസംബർ 14-നാണ് യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടങ്ങൾക്കുള്ള നറുക്കെടുപ്പ് ഉണ്ടാകുക.

Liverpool vs PSG

റൗണ്ട് ഓഫ് 16-ൽ PSG ക്ക് അയാക്സിനെ നേരിടേണ്ടി വരരുതെന്നും, PSG നേരിടേണ്ടത് ലിവർപൂളിനെയാണെന്നാണ് RMC സ്‌പോർട്ടിലെ ഒരു സെഗ്‌മെന്റിൽ ലയണൽ ചാർബോണിയർ പ്രസ്താവിച്ചത്, എന്നാൽ ഗ്രൂപ്പ് സ്റ്റേജിലെ ആറിൽ ആറ് മത്സരങ്ങളും വിജയിച്ച ടീമുകളാണ് ലിവർപൂൾ, അയാക്സ് എന്നിവർ.

“പിഎസ്ജിയുടെ ഏറ്റവും മോശം എതിരാളിയാകും അയാക്‌സ്. എന്തുകൊണ്ടെന്നാൽ, കാരണം വമ്പൻ ടീമുകൾക്കെതിരെ വലിയ മത്സരങ്ങളിൽ പിഎസ്ജിക്ക് ഇറങ്ങാനാകും. മറുവശത്ത്, അയാക്സിനെതിരെ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ്.”

“ഞാൻ PSG ആണെങ്കിൽ, അയാക്സ്, ലിവർപൂൾ എന്നീ ക്ലബ്ബുകളിലൊന്ന് എന്റെ ചോയ്സ് ആണെങ്കിൽ, എനിക്ക് ലിവർപൂളിനോട് കളിക്കാനാണ് താൽപ്പര്യമുള്ളത്. PSG ലിവർപൂളിനെ തോൽപ്പിക്കുന്നത് എനിക്ക് കാണാൻ കഴിയും, പക്ഷെ അയാക്സിനെതിരെ, എനിക്കറിയില്ല.” – ചാർബോണിയർ പറഞ്ഞു.

ക്രിസ്റ്റ്യാനോയല്ല, റയലിന്റെ ഏറ്റവും മികച്ച ട്രാൻസ്ഫർ പെരെസ് പറഞ്ഞത് ഈ താരത്തിന്റേതാണെന്നു വോൾക് സ്ട്രോത്…

ബാഴ്സ UCL-ൽ പുറത്തായതിന് പിന്നാലെ അഗ്യൂറോക്ക് വിമർശനങ്ങൾ, കാരണം ഇതാണോ?