in

LOVELOVE

മെസ്സിക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയുന്നു; PSG സൂപ്പർ താരം

അർജന്റീനയിലാണെങ്കിലും, പാരിസിലാണെങ്കിലും ലയണൽ മെസ്സിക്കൊപ്പമുള്ള ഓരോ നിമിഷവും അതിന്റെ പൂർണ്ണതയിൽ താൻ ആസ്വദിക്കുന്നുണ്ടെന്നാണ് പരേഡസ് പറഞ്ഞത്. 2021 കോപ്പ അമേരിക്ക കിരീടം ഒരുമിച്ച് നേടിയ മെസ്സി-പരേഡസ് ജോഡിക്ക് പിസ്ജി ജേഴ്സിയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

PSG Players were atacked

പിസ്ജിയുടെ അർജന്റീന നായകനായ ലയണൽ മെസ്സിക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് പിസ്ജിയുടെ അർജന്റീന സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ്. ലയണൽ മെസ്സിക്കൊപ്പം നിരവധി വർഷങ്ങൾ ഒപ്പം കളിച്ചിട്ടുള്ള പരേഡസ് മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ്.

PSG Players were atacked

അർജന്റീനയിലാണെങ്കിലും, പാരിസിലാണെങ്കിലും ലയണൽ മെസ്സിക്കൊപ്പമുള്ള ഓരോ നിമിഷവും അതിന്റെ പൂർണ്ണതയിൽ താൻ ആസ്വദിക്കുന്നുണ്ടെന്നാണ് പരേഡസ് പറഞ്ഞത്. 2021 കോപ്പ അമേരിക്ക കിരീടം ഒരുമിച്ച് നേടിയ മെസ്സി-പരേഡസ് ജോഡിക്ക് പിസ്ജി ജേഴ്സിയിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

“ദേശീയ ടീമിനൊപ്പമോ അല്ലെങ്കിൽ പാരീസിൽ അദ്ദേഹത്തെ കാണുമ്പോഴോ ഞങ്ങൾ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു. എല്ലാ ദിവസവും പരിശീലനത്തിൽ, ഡ്രസ്സിംഗ് റൂമിൽ, കളിക്കളത്തിനകത്തും പുറത്തും ഞങ്ങൾ വളരെയധികം ആസ്വദിക്കുന്നു.

Lionel Messi and Leandro Paredes

“എന്നെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമാണ്, ലിയോ മെസ്സിക്കൊപ്പമുള്ള ഓരോ നിമിഷവും ഞാൻ പൂർണ്ണമായും ആസ്വദിക്കുന്നുണ്ട്.” – പിസ്ജി ടിവിയോട് സംസാരിക്കുന്നതിനിടെ പരേഡസ് പറഞ്ഞു.

ഫിഫ ദി ബെസ്റ്റ് 2021; മികച്ച മൂന്നു താരങ്ങളെ ഫിഫ പ്രഖ്യാപിച്ചു…

ലിയോ മെസ്സിയെ ഒഴിവാക്കി ഇഷ്ട ബാഴ്സ ടീം; ഡാനി ആൽവാസ് ആരാധകരെ ഞെട്ടിച്ചു