in

LOLLOL

പി എസ് ജിയിൽ നിന്നും സൂപ്പർ താരത്തിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ ന്യൂകാസിൽ യുണൈറ്റഡ്…

പുതിയ മാനേജ്‌മെന്റിന് കീഴില്‍ ടീം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ലോകനിലവാരമുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡ് ശ്രമം നടത്തുന്നത്. സീസണില്‍ പി.എസ്.ജിക്ക് വേണ്ടി 22 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ വൈനാല്‍ഡം മൂന്ന് ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ഏതാനും ചില സൂപ്പർ താരങ്ങളെ തങ്ങളുടെ ടീമിലേക്ക് കൂട്ടിച്ചേർത്തിട്ട് പോലും കാര്യമായ പുരോഗതി ലഭിക്കാത്ത രണ്ടു ക്ലബ്ബുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് എഫ്സിയും ഫ്രഞ്ച് പാരീസ് സെന്റ് ജർമനും ഒക്കെ അതുകൊണ്ടുതന്നെ മിക്ക ടീമുകളും നിർണായകമായ മാറ്റത്തിന് ഒരുങ്ങുകയാണ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ.

കഴിഞ്ഞ ട്രാൻസ്ഫർ ജലത്തിൽ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമ്മൻ തങ്ങളുടെ ടീമിലെത്തിച്ച നെതർലാൻഡ് താരം ജോര്‍ജീഞ്ഞോ വിജിനാല്‍ഡത്തെ തങ്ങളുടെ ടീമിലെക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂ കാസിൽ യുണൈറ്റഡ് ആരംഭിച്ചുകഴിഞ്ഞു.

താരത്തിനെ വായ്പാ അടിസ്ഥാനത്തിൽ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുവാനാണ് പ്രീമിയർലീഗിലെ പുത്തൻ പണക്കാർ ശ്രമിക്കുന്നത്. ഇതേ ക്ലബ്ബിൽ കളിച്ചു തുടങ്ങിയ ശേഷമാണ് നെതർലാൻഡ് താരം കൂടുതൽ വലിയ ടീമുളിലേക്ക് പോയത്. 2015-16 സീസണിൽ ന്യൂകാസിലിന് വേണ്ടി കളിച്ച വൈനാൾഡം 40 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളായിരുന്നു അവർക്ക് വേണ്ടി സ്വന്തമാക്കിയത്.

PSG Stars

പുതിയ മാനേജ്‌മെന്റിന് കീഴില്‍ ടീം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ലോകനിലവാരമുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡ് ശ്രമം നടത്തുന്നത്. സീസണില്‍ പി.എസ്.ജിക്ക് വേണ്ടി 22 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ വൈനാല്‍ഡം മൂന്ന് ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോ അന്യഗ്രഹത്തിൽ നിന്നുള്ളവനാണ്, റൊണാൾഡോയെ വാനോളം പ്രശംസിച്ച് ഇറ്റാലിയൻ സൂപ്പർ താരം ചിയേസ…

സ്‌പൈഡർ മാന്റെ ക്ഷണം നിരസിച്ചു, അവർക്ക് വേണ്ടി ഈ ജീവിതത്തിൽ കളിക്കാനില്ല എന്നും പിസ്ജി സൂപ്പർ താരം…