in

OMGOMG LOLLOL LOVELOVE

PSG താരങ്ങൾ എംബാപ്പെക്ക് നൽകിയ ‘2050’ ജേഴ്‌സിയെ പറ്റി PSG സൂപ്പർ താരം സംസാരിക്കുന്നു…

എംബാപ്പെ 2050 വരെ പിസ്ജിയുമായി കരാറിൽ ഒപ്പുവെച്ചു എന്നർത്ഥത്തിലാണ് എംബാപ്പെയെ തമാശരൂപേണ ട്രോളി കൊണ്ട് പിസ്ജി താരങ്ങൾ ആ ജേഴ്‌സി സമ്മാനമായി നൽകിയത്, എന്തായാലും എംബാപ്പെയുടെ കരാർ സംബന്ധിച്ചും, ആ ജേഴ്സി നൽകിയതിനെ സംബന്ധിച്ചും സംസാരിച്ചിരിക്കുകയാണ് പിസ്ജി സൂപ്പർ താരമായ ആൻഡർ ഹെരേര,

ഈ വർഷം ഡിസംബർ 20-ന് 23 വയസ്സ് തികഞ്ഞ പിസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കയ്ലിയൻ എംബാപ്പെ, തന്റെ ജന്മദിനം പിസ്ജിയിലെ സഹതാരങ്ങളുമായി ആഘോഷിച്ചിരുന്നു, എംബാപ്പെക്ക് സമ്മാനമായി പിസ്ജി താരങ്ങൾ നൽകിയത് എംബാപ്പെയുടെ പേരിനൊപ്പം ‘2050’ എന്നെഴുതിയ പിസ്ജി ജേഴ്‌സി ആയിരുന്നു,

ഈ സീസൺ കഴിയുന്നതോടെ പിസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെ, പിസ്ജിയുമായി കരാർ പുതുക്കണമെന്നാണ് പിസ്ജിയെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്, എന്നാൽ താരം കരാർ പുതുക്കാൻ താല്പര്യം കാണിക്കുന്നില്ല, തന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം പോലെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് എംബാപ്പെ ആഗ്രഹിക്കുന്നത്,

എംബാപ്പെ 2050 വരെ പിസ്ജിയുമായി കരാറിൽ ഒപ്പുവെച്ചു എന്നർത്ഥത്തിലാണ് എംബാപ്പെയെ തമാശരൂപേണ ട്രോളി കൊണ്ട് പിസ്ജി താരങ്ങൾ ആ ജേഴ്‌സി സമ്മാനമായി നൽകിയത്, എന്തായാലും എംബാപ്പെയുടെ കരാർ സംബന്ധിച്ചും, ആ ജേഴ്സി നൽകിയതിനെ സംബന്ധിച്ചും സംസാരിച്ചിരിക്കുകയാണ് പിസ്ജി സൂപ്പർ താരമായ ആൻഡർ ഹെരേര,

Aavesham CLUB Facebook Group

“എംബാപ്പെ കരാർ നീട്ടാൻ സാധ്യതയുണ്ട്, ഫെബ്രുവരി, മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ഇത് ചെയ്ത നിരവധി ഫുട്ബോൾ താരങ്ങൾ തന്നെ നമുക്ക് ഉദാഹരണമായി ഉണ്ട്, അതിനുള്ള സമയം ഇനിയുമുണ്ട്,”

“അദ്ദേഹത്തിന്റെ ജന്മദിനത്തിന് നൽകിയ ‘2050’ ജേഴ്‌സി? അദ്ദേഹം വളരെ ഓപ്പൺ ആയിട്ടുള്ള, സഹനുഭൂതിയുള്ള, വളരെ തമാശക്കാരനായ ഒരു വ്യക്തിയാണ്, ആ ജേഴ്‌സി ഞങ്ങൾക്കിടയിലുള്ള തമാശയായിരുന്നു, “

“ഞങ്ങൾ അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച കാര്യത്തിൽ ഒരു സമ്മർദ്ദവും ചെലുത്തുന്നില്ല, ലോക്കർ റൂമിൽ ആരുടെയും കരാർ പ്രശ്നങ്ങളെക്കുറിച്ചല്ല ഞങ്ങൾ സംസാരിക്കുന്നത്.” – എന്നാണ് ആൻഡർ ഹെരേര മുണ്ടോ ഡിപ്പോർട്ടിവോയോട് പറഞ്ഞത്…

“അവസാനം വരെ പോരാടും”; ചാമ്പ്യൻസ് ലീഗിന് ഫേവറിറ്റുകളില്ല എന്നും റയൽ പരിശീലകൻ

ഐ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന രാജസ്ഥാൻ യുണൈറ്റഡ് 9 പേരുമായി കളിക്കണം