in

LOVELOVE LOLLOL OMGOMG

താരത്തിളക്കത്തിൽ PSG റൗണ്ട്ഓഫ് 32-ലേക്ക്, വിജയിച്ചത് മറുപടിയില്ലാത്ത മൂന്നു ഗോളിന്…

സാവി സിമോൻസിനൊപ്പം കയ്ലിയൻ എംബാപ്പെ, മൗറോ ഇകാർഡി എന്നിവരാണ് മുന്നേറ്റനിരയിൽ അണിനിരന്നത്, രണ്ട് പെനാൽറ്റി ഗോളുകൾ പിറന്ന മത്സരത്തിൽ കയ്ലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളും, മൗറോ ഇകാർഡിയുടെ ഗോളുമാണ് പിസ്ജിക്ക് മത്സരത്തിൽ മികച്ച വിജയമൊരുക്കി കൊടുക്കുന്നത്. മത്സരത്തിന്റെ 16-മിനുറ്റിൽ പെനാൽറ്റി ഗോളിലൂടെ എംബാപ്പെ ആദ്യ ഗോൾ നേടി – 31-മിനുറ്റിൽ മറ്റൊരു പെനാൽറ്റി ഗോൾ നേടി മൗറോ ഇകാർഡി പിസ്ജിയുടെ ലീഡ് ആദ്യ പകുതിയിൽ രണ്ടായി ഉയർത്തി – രണ്ടാം പകുതിയുടെ 51-മിനുറ്റിൽ വീണ്ടും ഗോൾ നേടി കയ്ലിയൻ എംബാപ്പെ പിസ്ജിയുടെ വിജയം ഉറപ്പിച്ചു.

Mersi and Mbappe

ഫ്രഞ്ച് ഫുട്ബോൾ പവർ ഹൌസായ പാരിസ് സെന്റ് ജർമയിൻ കൂപ്പ ഡി ഫ്രാൻസിന്റെ റൗണ്ട് ഓഫ് 64 മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് ഫീഗ്നിസിനെ പരാജയപ്പെടുത്തി കൂപ്പ ഡി ഫ്രാൻസിന്റെ റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി, മൗറിസിയോ പോചെട്ടിനോയുടെ പിസ്ജി ടീമിന് മുന്നോട്ടുള്ള മത്സരങ്ങളിൽ ആത്മവിശ്വാസം പകരുന്ന വിജയമാണിത്,

സൂപ്പർ താരമായ ലയണൽ മെസ്സിക്ക് പകരം യുവതാരമായ സാവി സിമോൻസിനെയാണ് മൗറിസിയോ പോചെട്ടിനോ മുന്നേറ്റത്തിൽ അണിനിരത്തിയത്, പ്രതീക്ഷക്കൊത്ത മികച്ച പ്രകടനം കാഴ്ച വെക്കാനും സാവി സിമോൻസിനു കഴിഞ്ഞു, 18 വയസ്സ് മാത്രം പ്രായമുള്ള സാവി സിമോൻസ് നെതർലാൻഡ്സ് സ്വദേശിയാണ്.

Mersi and Mbappe

സാവി സിമോൻസിനൊപ്പം കയ്ലിയൻ എംബാപ്പെ, മൗറോ ഇകാർഡി എന്നിവരാണ് മുന്നേറ്റനിരയിൽ അണിനിരന്നത്, രണ്ട് പെനാൽറ്റി ഗോളുകൾ പിറന്ന മത്സരത്തിൽ കയ്ലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളും, മൗറോ ഇകാർഡിയുടെ ഗോളുമാണ് പിസ്ജിക്ക് മത്സരത്തിൽ മികച്ച വിജയമൊരുക്കി കൊടുക്കുന്നത്.

മത്സരത്തിന്റെ 16-മിനുറ്റിൽ പെനാൽറ്റി ഗോളിലൂടെ എംബാപ്പെ ആദ്യ ഗോൾ നേടി – 31-മിനുറ്റിൽ മറ്റൊരു പെനാൽറ്റി ഗോൾ നേടി മൗറോ ഇകാർഡി പിസ്ജിയുടെ ലീഡ് ആദ്യ പകുതിയിൽ രണ്ടായി ഉയർത്തി – രണ്ടാം പകുതിയുടെ 51-മിനുറ്റിൽ വീണ്ടും ഗോൾ നേടി കയ്ലിയൻ എംബാപ്പെ പിസ്ജിയുടെ വിജയം ഉറപ്പിച്ചു.

പരിക്കുകൾ ഏറെ അലട്ടിയിരുന്ന സൂപ്പർ താരമായ സെർജിയോ റാമോസ് പിസ്ജി പ്രതിരോധത്തിൽ കളിക്കാനിറങ്ങിയത് ക്ലബ്ബിനെയും ആരാധകരെയും സംബന്ധിച്ച് വലിയൊരു ആശ്വാസം നൽകുന്ന വാർത്തയാണ്, ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ഈ സീസണിലെ സാധ്യമായ കിരീടങ്ങൾ എല്ലാം നേടണമെന്ന് തന്നെയാണ് പിസ്ജിയുടെ ലക്ഷ്യം…

ബ്ലാസ്റ്റേഴ്സിന്റെ രക്തദാഹിയായ സ്പാനിഷ് ചെന്നായയ്ക്ക് ഹാലിളകി ഇനി കൊമ്പന്മാരെ പിടിച്ചാൽ കിട്ടില്ല…

മുംബൈയെ വീഴ്ത്തിയത് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ രാജതന്ത്രം…