in

LOVELOVE LOLLOL OMGOMG CryCry

നെയ്മർ ജൂനിയർ തിരിച്ചെത്തുന്നു, PSG ഒഫീഷ്യലായി അറിയിച്ച വാക്കുകൾ ഇങ്ങനെയാണ്…

എങ്കിലും, നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് പിഎസ്ജി ഉറച്ച തീയതി നൽകിയിട്ടില്ല, പിസ്ജിയുടെ വരാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുന്ന സമയത്ത് നെയ്മർ ജൂനിയർ പിസ്ജിക്ക് വേണ്ടി പന്ത് തട്ടുമെന്ന് പ്രതീക്ഷ ആരാധകർക്ക് ഉണ്ട്.

Neymar brazil

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് എഎസ് സെന്റ്-എറ്റിയെനെതിരായ പിസ്ജിയുടെ ലീഗ് 1 എവേ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റിരുന്നു, തുടർന്ന് താരം 6 മുതൽ 8 ആഴ്ച വരെ പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്, ഇത് ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചിരുന്നു.

ഫീഗ്‌നീസുമായുള്ള കൂപ്പെ ഡി ഫ്രാൻസ് നോക്കൗട്ട് സ്റ്റേജ് ഏറ്റുമുട്ടലിന് മുന്നോടിയായി PSG ഔദ്യോഗികമായി പുറത്തുവിട്ട മെഡിക്കൽ അപ്ഡേറ്റിൽ നെയ്മർ ജൂനിയർ പരിക്കിൽ നിന്നും തിരിച്ചെത്തുമെന്ന് പിസ്ജി സൂചിപ്പിച്ചു, നെയ്മർ ജൂനിയറിന്റെ പുരോഗമനപരമായ തിരിച്ചുവരവായാണ് ക്ലബ്ബ്‌ കാണുന്നത്.

Neymar brazil

എങ്കിലും, നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് പിഎസ്ജി ഉറച്ച തീയതി നൽകിയിട്ടില്ല, പിസ്ജിയുടെ വരാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുന്ന സമയത്ത് നെയ്മർ ജൂനിയർ പിസ്ജിക്ക് വേണ്ടി പന്ത് തട്ടുമെന്ന് പ്രതീക്ഷ ആരാധകർക്ക് ഉണ്ട്.

നെയ്മർ ജൂനിയറിന്റെ അഭാവത്തിലും മികച്ച ഫോമിൽ കളിക്കുകയാണ് ലയണൽ മെസ്സി-കയ്ലിയൻ എംബാപ്പെ സഖ്യം, പിസ്ജിയുടെ പ്രതീക്ഷകൾ മുഴുവൻ ഇപ്പോൾ ഈ സൂപ്പർ താരനിര ജോഡിയിലാണ്, ശ്രേദ്ദേയമായ പ്രകടനം കാഴ്ച വെക്കുന്ന 22-കാരനായ കയ്ലിയൻ എംബാപ്പെ ക്ലബ്ബുമായി കരാർ പുതുക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലാണ് യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നത്, ലീഗ് 1 പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള പിസ്ജി, കഴിഞ്ഞ വർഷം കൈവിട്ടു പോയ ലീഗ് കിരീടം നേടിയെടുക്കാനുള്ള പരിശ്രമങ്ങളിലാണ്.

Ashes

സ്പിന്നും വഴങ്ങും, ഓഫ് സ്പിൻ എറിഞ്ഞ് ഇംഗ്ലണ്ട് പേസർ – വീഡിയോ

ഇന്ത്യൻ ടീമിലെ ഭിന്നതയെക്കുറിച്ചുള്ള ധോണിയുടെ പ്രതികരണം വൈറലാകുന്നു…