in

OMGOMG LOVELOVE LOLLOL AngryAngry CryCry

എംബപ്പേയെ കൂടെനിർത്താൻ പി എസ് ജി ഒടുവിൽ തങ്ങളുടെ വജ്രായുധം പ്രയോഗിക്കുന്നു…

ജനുവരിയിൽ താരത്തിന് പുതിയ ക്ലബ്ബുമായി പ്രീ കോൺട്രാക്ട് സൈൻ ചെയ്യുവാനുള്ള അവസരം ഉള്ളതിനാൽ അദ്ദേഹത്തിന് സ്പാനിഷ് ക്ലബ്ബിൽ നിന്നും മികച്ച ഓഫർ ലഭിക്കും എന്നത് ഉറപ്പാണ്. അതിനു തടയിടാൻ വേണ്ടി നെട്ടോട്ടമോടുകയാണ് ഇപ്പോൾ ഫ്രഞ്ച് വമ്പന്മാർ. ഇത്രകാലമായിട്ടും താരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുവാൻ കഴിയാത്തതിനാൽ പി എസ് ജി ക്കു നേരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.

PSG Trio

തങ്ങൾ വരുത്തിവെച്ച പിഴവുകൾക്കുള്ള ഫലം അനുഭവിക്കാൻ പോകുകയാണ് ഇപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ. എണ്ണപ്പണത്തിന്റെ വമ്പു കാണിച്ചു താരങ്ങളെ മോഹിപ്പിക്കുന്ന വിലയ്ക്ക് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്ന ഫ്രഞ്ച് ക്ലബ്ബിന് അവരെ എങ്ങനെ നിലനിർത്തണം എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല.

യുവേഫ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ അവർക്ക് എതിരാളികളായ ലഭിച്ചത് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയേ ആണ്. യുവതാരമായ എംബപ്പേയുടെ കാര്യത്തിൽ സ്പാനിഷ് ക്ലബ്ബുമായി പി എസ് ജി കഴിഞ്ഞ കുറെ കാലങ്ങളായി തർക്കത്തിലാണ്. അതിനിടെ താരത്തിനു സ്പെയിനിലേക്ക് പോകുവാനുള്ള മോഹം അദ്ദേഹം പരോക്ഷമായും പ്രത്യക്ഷമായും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

PSG Trio

ജനുവരിയിൽ താരത്തിന് പുതിയ ക്ലബ്ബുമായി പ്രീ കോൺട്രാക്ട് സൈൻ ചെയ്യുവാനുള്ള അവസരം ഉള്ളതിനാൽ അദ്ദേഹത്തിന് സ്പാനിഷ് ക്ലബ്ബിൽ നിന്നും മികച്ച ഓഫർ ലഭിക്കും എന്നത് ഉറപ്പാണ്. അതിനു തടയിടാൻ വേണ്ടി നെട്ടോട്ടമോടുകയാണ് ഇപ്പോൾ ഫ്രഞ്ച് വമ്പന്മാർ. ഇത്രകാലമായിട്ടും താരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുവാൻ കഴിയാത്തതിനാൽ പി എസ് ജി ക്കു നേരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.

താരത്തിനെ കൂടെ നിർത്താൻ വ്യക്തമായ ഒരു പദ്ധതി അവതരിപ്പിക്കുവാൻ ഫ്രഞ്ച് ക്ലബ്ബിന് ഇപ്പോഴും ശേഷിയുണ്ടോ എന്നകാര്യത്തിൽ സംശയം മാറിയിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ കയ്യിലുള്ള ഏക ആയുധമായ പണക്കൊഴുപ്പ് തന്നെ രംഗത്തിറക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത് എന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ ആർ എം സി സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

താരവുമായുള്ള കരാർ ദീർഘിപ്പിക്കുന്നതിനായി വമ്പൻ പ്രതിഫലമാണ് അവർ ഓഫർ ചെയ്യുന്നത്. നിലവിൽ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കും നെയ്മർ ജൂനിയറിനും ലഭിക്കുന്നതിനേക്കാൾ ഉയർന്ന പ്രതിഫലം ആണ് അവർ വാഗ്ദാനം ചെയ്യുന്നത്. അദ്ദേഹം ആ ഓഫർ സ്വീകരിക്കുകയാണെങ്കിൽ ഫ്രഞ്ച് ക്ലബ്ബിൻറെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന താരമായി കിലിയൻ എംബാപ്പെ മാറും.

അന്നവർ കുറ്റസമ്മതം നടത്തി, ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ…

മെസ്സിക്ക് പിഎസ്ജിയിൽ പുതിയ ദൗത്യം; ഇത് പൊളിക്കും…