in

LOVELOVE LOLLOL AngryAngry

എംബാപ്പെ ഹാട്രികിൽ PSG റൗണ്ട് ഓഫ് 16-ൽ, പുതുവർഷം ഗംഭീരമാക്കി പാരിസുകാർ

വെന്നേസിനെതിരെ നടന്ന മത്സരത്തിന്റെ 28-മിനുറ്റിലാണ് ഫ്രഞ്ച് താരമായ കിംബെപേ പിസ്ജിയുടെ ആദ്യ ഗോൾ നേടുന്നത്, ആദ്യ പകുതി ഒരു ഗോൾ ലീഡിന് കളം വിട്ട പിസ്ജിക്ക് വേണ്ടി രണ്ടാം പകുതിയിൽ 56, 71, 76 മിനിറ്റുകളിലാണ് കയ്ലിയൻ എംബാപ്പെ ഹാട്രിക് നേടുന്നത്. ഈയൊരു തിളക്കമാർന്ന വിജയത്തോടെ 2022 എന്ന പുതുവർഷത്തിന് മികച്ച തുടക്കം നേടിയെടുക്കാൻ എംബാപ്പെക്കും പിസ്ജിക്കും കഴിഞ്ഞു.

2022-ലെ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി മൗറിസിയോ പോചെട്ടിനോ പരിശീലിപ്പിക്കുന്ന പാരിസ് സെന്റ് ജർമയിൻ. കൂപ്പ ഡി ഫ്രാൻസ് അഥവാ ഫ്രഞ്ച് കപ്പ്‌ ടൂർണമെന്റിലെ റൗണ്ട് ഓഫ് 32 മത്സരത്തിലാണ് വെന്നെസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പാരിസുകാർ തോൽപ്പിച്ചത്.

പരിക്ക് കാരണം നെയ്മർ ജൂനിയർ, കോവിഡ്-19 കാരണം ലയണൽ മെസ്സി എന്നിവരില്ലാതെ കളത്തിലേക്കിറങ്ങിയ പിസ്ജിക്ക് വേണ്ടി ഫ്രഞ്ച് സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെ നേടുന്ന ഹാട്രിക് ഗോളുകളാണ് വിജയത്തിൽ നിർണ്ണായകമായത്. ഇതോടെ റൗണ്ട് ഓഫ് 32-ൽ നിന്നും റൗണ്ട് ഓഫ് 16-ലേക്ക് എത്താൻ എംബാപ്പെക്കും സംഘത്തിനും കഴിഞ്ഞു.

വെന്നേസിനെതിരെ നടന്ന മത്സരത്തിന്റെ 28-മിനുറ്റിലാണ് ഫ്രഞ്ച് താരമായ കിംബെപേ പിസ്ജിയുടെ ആദ്യ ഗോൾ നേടുന്നത്, ആദ്യ പകുതി ഒരു ഗോൾ ലീഡിന് കളം വിട്ട പിസ്ജിക്ക് വേണ്ടി രണ്ടാം പകുതിയിൽ 56, 71, 76 മിനിറ്റുകളിലാണ് കയ്ലിയൻ എംബാപ്പെ ഹാട്രിക് നേടുന്നത്. ഈയൊരു തിളക്കമാർന്ന വിജയത്തോടെ 2022 എന്ന പുതുവർഷത്തിന് മികച്ച തുടക്കം നേടിയെടുക്കാൻ എംബാപ്പെക്കും പിസ്ജിക്കും കഴിഞ്ഞു.

23-കാരനായ കയ്ലിയൻ എംബാപ്പെയുടെ കരിയർ ഗോൾ നേട്ടം ഇതോടെ 201 ആയി ഉയർന്നു, കൂടാതെ പിസ്ജിക്ക് വേണ്ടി കളിച്ച 196 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ നേടാനും ഈ ഫ്രഞ്ച് യുവതാരത്തിനു കഴിഞ്ഞിട്ടുണ്ട്.

റാൾഫിനു കീഴിൽ CR7-നും സംഘത്തിനും ആദ്യ തോൽവി, വിജയഗോൾ നേടിയത് പോർച്ചുഗീസ് താരം

യുണൈറ്റഡിന്റെ ഡിസംബറിലെ മികച്ച താരവും ഡി ഗിയ തന്നെ….