in ,

നെയ്മറോ മെസ്സിയോ ആരെ നിലനിർത്തും പി എസ് ജി.

സൂപ്പർ താരം ലിയോ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇരിക്കുകയാണ്. ഈ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ പിഎസ്ജി നടത്തുന്നുണ്ട്.പക്ഷേ ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഏത് വിധേനയും മെസ്സിയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പിഎസ്ജി നടത്തുന്നത്.

നെയ്മറോ മെസ്സിയോ ആരെ നിലനിർത്തും പി എസ് ജി

ഫ്രഞ്ച് ക്ലബായ പി എസ് ജി ലോകത്തെ ഏറ്റവും മികച്ച ഫുട്‍ബോൾ ക്ലബ്ബുകളിൽ ഒന്നാണ് ലോക ഫുട്‍ബോളിലെ രണ്ട് ഇതിഹാസങ്ങളായ മെസ്സിയും നെയ്മറും ടീമിന്റെ പ്രധാന താരങ്ങളാണ്.

സൂപ്പർ താരം ലിയോ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇരിക്കുകയാണ്. ഈ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ പിഎസ്ജി നടത്തുന്നുണ്ട്.പക്ഷേ ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഏത് വിധേനയും മെസ്സിയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പിഎസ്ജി നടത്തുന്നത്.

സ്ഥിരമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ ഫ്രഞ്ച് മാധ്യമപ്രവർത്തകനായ സാന്റി ഔന പുറത്ത് വിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ നിലനിർത്താൻ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.എന്നാൽ മറ്റൊരു മിന്നും താരമായ നെയ്മർ ജൂനിയറെ ഒഴിവാക്കാനും ഇപ്പോൾ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. വരുന്ന സമ്മറിൽ നെയ്മറെ ക്ലബ്ബ് ഒഴിവാക്കും.താരത്തിനെതിരെ ക്ലബ്ബിനകത്ത് നിന്ന് തന്നെ വലിയ വിമർശനങ്ങൾ വരുന്നുണ്ട്.താരം ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.

ടീമിനോട് പാഷനും കമ്മിറ്റ്മെന്റും ഇല്ലാത്ത താരമാണെന്ന് നെയ്മർ എന്ന ആരോപണമാണ് ഉയരുന്നത്.എംബപ്പേയുമായി ബന്ധപ്പെട്ട വിവാദങ്ങളും നെയ്മറെ ഒഴിവാക്കാൻ ക്ലബ്ബിനെ പ്രേരിപ്പിക്കുന്നുണ്ട്.മറ്റൊരു കാര്യം കൂടി ഈ ജേണലിസ്റ്റ് കണ്ടെത്തിയിട്ടുണ്ട്. നെയ്മർ ക്ലബ്ബ് വിടുകയാണെങ്കിൽ മെസ്സി ക്ലബ്ബിൽ എത്രത്തോളം തുടരും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഉണ്ട്. ക്ലബ്ബുമായി കരാർ പുതുക്കുന്ന കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

എന്നാൽ നെയ്മർ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയിലേക്ക് പോകും എന്നും വാർത്തകൾ വരുന്നുണ്ട് പാരീസിനെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല.നെയ്മറുടെ ഉയർന്ന സാലറി തന്നെയാണ് പ്രശ്നം. കഴിഞ്ഞ സമ്മറിലും നെയ്മറെ ഒഴിവാക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അതിനെ ക്ലബ്ബിന് സാധിക്കാതെ പോവുകയായിരുന്നു. ചുരുക്കത്തിൽ നെയ്മറെ ക്ലബ്ബിന് വേണ്ട, മെസ്സിയെ ക്ലബ്ബിന് വേണം.

പൗലോ ഡിബാല മെസ്സിയുടെ പിൻഗാമിയോ..?

വിമർശനങ്ങളെ അതിജയിച്ച ദിമിത്രിയോസാണ് താരം;