in

ഒന്നിലും ശ്രദിക്കാത്തവരാണ് PSG ടീമിലുള്ളവരെന്ന് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്‌…

“നമ്മളുടെ ലീഗിലെ മുൻനിര ടീമാണ് പാരിസ് സെന്റ് ജർമയിൻ, സത്യസന്ധമായി പറഞ്ഞാൽ അവരെ തല്ലുകയല്ലാതെ, കളിയെക്കുറിച്ച് ഒന്നും പറയാനില്ല, സാങ്കേതികമായും തന്ത്രപരമായും ഒന്നുമില്ല, ഒന്നിലും ശ്രദ്ധിക്കാത്ത കളിക്കാരുടെ സാന്നിധ്യത്തിലാണ് PSG ടീമുള്ളത്, PSG ആരാധകർ തങ്ങളുടെ ടീമിന്റെ കളി കാണുമ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന കാര്യത്തിൽ എനിക്ക് അത്ഭുതം തോന്നുന്നു,”

പാരിസ് സെന്റ് ജർമയിന്റെ കഴിഞ്ഞ ലീഗ് മത്സരത്തിൽ പോയന്റ് ടേബിളിൽ 19-സ്ഥാനക്കാരായ ലോറിയന്റയോട് 1-1 എന്ന സ്കോറിന്റെ സമനിലയാണ് മൗറിസിയോ പോചെട്ടിനോ പരിശീലിപ്പിക്കുന്ന പിസ്ജി വഴങ്ങിയത്, എങ്കിലും പോയന്റ് ടേബിളിൽ ഇപ്പോഴും ബഹുദൂരം മുന്നിലാണ് പാരിസുകാർ,

ഈ മത്സരശേഷം നിരവധി വിമർശനങ്ങൾ പിസ്ജി ടീമിന് നേരെ ഉയരുന്നുണ്ട്, ഒന്നിലും ശ്രദ്ദിക്കാത്ത കളിക്കാരുടെ സാന്നിധ്യമുള്ള ടീമാണ് പിസ്ജി എന്നാണ് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്‌ ആയ ഡാനിയേൽ റയോള പറഞ്ഞത്, RMC സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് റയോള ഇക്കാര്യം പറയുന്നത്,

“നമ്മളുടെ ലീഗിലെ മുൻനിര ടീമാണ് പാരിസ് സെന്റ് ജർമയിൻ, സത്യസന്ധമായി പറഞ്ഞാൽ അവരെ തല്ലുകയല്ലാതെ, കളിയെക്കുറിച്ച് ഒന്നും പറയാനില്ല, സാങ്കേതികമായും തന്ത്രപരമായും ഒന്നുമില്ല,”

“ഒന്നിലും ശ്രദ്ധിക്കാത്ത കളിക്കാരുടെ സാന്നിധ്യത്തിലാണ് PSG ടീമുള്ളത്, PSG ആരാധകർ തങ്ങളുടെ ടീമിന്റെ കളി കാണുമ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന കാര്യത്തിൽ എനിക്ക് അത്ഭുതം തോന്നുന്നു,”

“വിഞ്ഞാൾഡം ഉൾപ്പെടെയുള്ള മധ്യനിരക്കാരൊന്നും മതിപ്പുളവാക്കുന്ന പ്രകടനം ഇതുവരെ കാഴ്ച വെച്ചിട്ടില്ല, വളരെ ഖേദകരമായ കാര്യമാണിത്, ഇത് ഈ മത്സരത്തിൽ മാത്രം സംഭവിച്ചതല്ല, സീസണിന്റെ തുടക്കം മുതലേ ഇത് ഇങ്ങനെയാണ്,” – റയോള പറഞ്ഞു.

ചരിത്രം ആവർത്തിക്കുന്നു, പി എസ് ജിയെ നിർഭാഗ്യം വീണ്ടും വേട്ടയാടുന്നു…

തല നരച്ചു തുടങ്ങിയത് IPL ക്യാപ്റ്റന്‍സി കാരണം എന്ന് രാഹുൽ, പൊട്ടിച്ചിരിച്ച് പഞ്ചാബിന്റെ ‘പുതിയ’ ക്യാപ്റ്റൻ – വീഡിയോ