in

OMGOMG AngryAngry LOLLOL LOVELOVE CryCry

അവൻ ടീമിന്റെ എൻജിനാണ് പക്ഷേ വിശ്വസിക്കാൻ കൊള്ളില്ല, PSG സൂപ്പർ താരത്തിനെപ്പറ്റി ജൂലിയൻ ഫ്രോമന്റ്…

ഒരു ടീമിൽ സൂപ്പർതാരങ്ങളെ കുത്തിനിറച്ച് അതുകൊണ്ട് മാത്രം വലിയ മാറ്റങ്ങൾ കളിക്കളത്തിൽ ഉണ്ടാക്കാൻ കഴിയില്ല എന്നതിന് തെളിവാണ് ഈ ഫ്രഞ്ച് ക്ലബ്. വമ്പൻ തുകക്ക് നൂലിൽ കെട്ടിയിറക്കി കൊണ്ടു വന്ന സൂപ്പർതാരങ്ങൾ ആരും ഫ്രഞ്ച് ലീഗ് മത്സരങ്ങളിൽ അവർ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ച വെക്കുന്നില്ല.

Messi Verrati and Mbappe in PSG

ലോക ഫുട്ബോളിലെ വൻ ശക്തികളിൽ ഒന്ന് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടതാണ് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ്‌ ജർമനെ. കടലാസിലെ കണക്കുകൾ നോക്കുകയാണെങ്കിൽ അവർക്ക് പകരം വയ്ക്കുവാൻ നിലവിലെ സാഹചര്യത്തിൽ മറ്റൊരു ക്ലബ്ബും ഇല്ല എന്ന് പറയേണ്ടി വരും, എന്നാൽ കളിക്കളത്തിലേക്ക് നോക്കുമ്പോൾ അത്ര വലിയ വമ്പുള്ള പ്രകടനം ഒന്നും അവിടെ കാണുവാൻ കഴിയില്ല.

ഒരു ടീമിൽ സൂപ്പർതാരങ്ങളെ കുത്തിനിറച്ച് അതുകൊണ്ട് മാത്രം വലിയ മാറ്റങ്ങൾ കളിക്കളത്തിൽ ഉണ്ടാക്കാൻ കഴിയില്ല എന്നതിന് തെളിവാണ് ഈ ഫ്രഞ്ച് ക്ലബ്. വമ്പൻ തുകക്ക് നൂലിൽ കെട്ടിയിറക്കി കൊണ്ടു വന്ന സൂപ്പർതാരങ്ങൾ ആരും ഫ്രഞ്ച് ലീഗ് മത്സരങ്ങളിൽ അവർ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ച വെക്കുന്നില്ല.

Messi Verrati and Mbappe in PSG

തങ്ങളുടെ പേര് കൊണ്ട് മാത്രം പത്രവാർത്തകളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കാൻ മാത്രം ശേഷിയുള്ള നിരവധി താരങ്ങൾ ഉണ്ടായിട്ടും ഫ്രഞ്ച് ക്ലബ്ബിൻറെ മധ്യനിരയിൽ കളി നിയന്ത്രിക്കുന്നത് മാർക്കോ വെറാറ്റി ആണ്. എന്നാൽ മിക്കപ്പോഴും പരിക്ക് അല്ലെങ്കിൽ സസ്പെൻഷൻ മൂലം ഈ താരത്തിനു സേവനം ഫ്രഞ്ച് ക്ലബ്ബിന് ലഭിക്കാറില്ല.

ഫ്രഞ്ച് ലീഗിൽ 19 മത്സരങ്ങൾ ഇത്തവണ പാരീസ് ഫ്രഞ്ച് ജർമൻ കളിച്ചു അതിൽ ഒൻപത് മത്സരങ്ങളിൽ മാത്രമാണ് അവർക്ക് മാർക്കോടെ സേവനം ലഭ്യമായത്. അദ്ദേഹം കളിക്കാൻ ഇറങ്ങുമ്പോഴും ഇറങ്ങാത്തപ്പോഴും, ടീമിൻറെ പ്രകടനവും ഒക്കെ ഇണക്കവും താളവും എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് മാത്രം നിരീക്ഷിച്ചാൽ മതി അദ്ദേഹം ടീമിൽ ഉണ്ടാക്കുന്ന ഇംപാക്ട് മനസ്സിലാക്കുവാൻ കഴിയും.

പി എസ് ജി യുടെ ആക്രമണത്തെയും പ്രതിരോധത്തെയും വ്യക്തമായ രീതിയിൽ കൂട്ടിയിണക്കി ഫലപ്രാപ്തിയിലേക്ക് എത്തിക്കുന്നത് മാർക്കോ യുടെ വളരെ സവിശേഷമായ ഒരു ഗുണം തന്നെയാണ്. അവൻ ടീമിൽ ഉള്ളപ്പോൾ അവൻ തന്നെയാണ് ടീമിൻറെ എൻജിൻ എന്നാൽ മിക്ക മത്സരങ്ങളിലും അദ്ദേഹത്തിൻറെ സേവനം ലഭ്യമാകാത്തത് കൊണ്ട് അയാളെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് ഫ്രഞ്ച് ഫുട്ബോൾ വിദഗ്ധനായ ജൂലിയൻ ഫ്രോമന്റ് പറയുന്നത്.

ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ വിദേശ താരം വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി…

സിഎസ്‌കെയ്ക്ക് വേണ്ട, ദീപക് ചാഹറിനെ റാഞ്ചാന്‍ ഈ ഐപിഎല്‍ ടീമുകള്‍ രംഗത്ത്…