in

ദൃഷ്ടാന്തങ്ങൾ വന്നുതുടങ്ങി ക്രിക്കറ്റ് ദൈവങ്ങൾ ഇത്തവണ പഞ്ചാബിന്റെ കൂടെ

Mayank Agarwal and KL Rahul [ESPNcrick info/twiter/ipl]

പേരുമാറിയാൽ ഭാഗ്യവും കൂടെ വരും അതാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം. ആദ്യ സീസണിൽ ഏറ്റവും അവസാനം ആരായിരുന്നു ഡെക്കാൻ ചാർജേഴ്‌സ് എന്നാൽ രണ്ടാം സീസണിൽ അവർ ജേഴ്‌സി മാറിയപ്പോൾ ചാമ്പ്യന്മാരായാണ് കളമൊഴിഞ്ഞത്.

കാണികളെ മുൾ മുനയിൽ നിർത്തിയ മത്സരമായിരുന്നു ഇന്നത്തേത് .പഞ്ചാബ് എളുപ്പത്തിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന ഓവറുകളിലാണ് മത്സരത്തിന്റെ ഗതി മാറിയത്. ഈയിടെ ജയിക്കാൻ സാധ്യതയുള്ള മത്സരങ്ങൾ തോൽക്കുന്ന  പഞ്ചാബിന്റെ സ്ഥിരം ഏർപ്പാട് ഇവിടെയും ആവർത്തിക്കുമെന്ന്  കരുതിയിരുന്നെങ്കിലും ഇത്തവണ ജയം അവരോടൊപ്പമായിരുന്നു.

Mayank Agarwal and KL Rahul [ESPNcrick info/twiter/ipl]

കൊൽക്കത്തയ്ക്ക് വേണ്ടി അയ്യർ ,ത്രിപാഠി റാണ ത്രയങ്ങളുടെ ബാറ്റിങ് മികവ് സ്കോർ 165 എത്തിച്ചു . പഞ്ചാബിന് വേണ്ടി അർഷദീപ് 3 വിക്കറ്റും, ബിഷ്‌ണോയി 2 വിക്കറ്റും നേടി. രാഹുലും മായങ്കും മികച്ച പ്രകടനം നടത്തി. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയുടെ ബൗളിങ് മാത്രമാണ് മികച്ചു നിന്നത്.  3 ബോൾ ബാക്കി നിൽക്കെ  5 വിക്കറ്റിനാണ് പഞ്ചാബ് കൊൽക്കത്തയെ തോൽപ്പിച്ചത്.

ഇന്നത്തെ കളിയിലെ കേമൻ രാഹുൽ ആണ് . 55 ബോളിൽ 67 റൺസ് എടുത്ത രാഹുൽ ഓപ്പണിങ് ബാറ്റ്സ്മാനായി വന്നു അവസാന ഓവറിലാണ് ഔട്ട് ആയത്. ഈ ടൂർണമെന്റിൽ ഇതുവരെ  ഏറ്റവും കൂടുതൽ റൺസ് അടിച്ച ബാറ്റ്സ്മാനാണ് വിക്കറ്റ് കീപ്പറും ക്യാപ്റ്റനും കൂടിയായ രാഹുൽ.

കൊൽക്കത്ത ക്യാപ്റ്റൻ മോർഗൻ – തുടക്കത്തിലെ ഫീൽഡിങ് പാളിച്ചകളാണ് ഒരു പരിധിവരെ തോൽവിയിലേക്ക് നയിച്ചത്. ജയിക്കാൻ സാധ്യതയുള്ള സ്കോർ ആയിരുന്നെങ്കിലും  പഞ്ചാബിന്റെ വിക്കറ്റുകൾ വീഴ്ത്താൻ  കഴിഞ്ഞില്ല.

വില തുച്ഛം, ഗുണം മെച്ചം! IPL ൽ ഏറ്റവും ചെറിയ സാലറി വാങ്ങി ആത്മാർതഥമായി അടിമപ്പണി എടുക്കുന്ന അഞ്ച് താരങ്ങൾ..!

കാലത്തിന്റെ കാവ്യ നീതിയാണ് അയ്യർ, അങ്ങനെ വെറുതെ വന്നു കേറിയവൻ അല്ല ഈ തീപ്പൊരി