ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലോണിൽ പഞ്ചാബ് എഫ്സിയിലേക്ക് വിട്ട് നൽകിയ താരമാണ് മലയാളി താരം നിഹാൽ സുധീഷ്. പഞ്ചാബ് എഫ്സിക്കായി നിഹാൽ തുടക്കം മുതലെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
ഇപ്പോളിത ഖേൽ നൗവിന്റെ ചീഫ് എഡിറ്ററായ ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം, പഞ്ചാബ് എഫ്സിക്ക് നിഹാൽ സുധീഷിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ താല്പര്യമുണ്ട്.
ഈയൊരു നീക്കത്തെ ബന്ധപ്പെട്ട് പഞ്ചാബ് എഫ്സി വരാൻ പോവുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അന്വേഷണം നടത്താൻ സാധ്യതയുണ്ട്. ഇനി കാത്തിരിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സ് താരത്തെ വിട്ട് നൽക്കുമോയെന്നാണ്.
നിഹാൽ ഈ സീസണിൽ ഇതോടകം പഞ്ചാബ് എഫ്സിക്കൊപ്പം ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും നേടിയിട്ടുണ്ട്. നിലവിൽ പ്ലെയിങ് ഇലവനിലെ സ്ഥിര സാനിധ്യം കൂടിയാണ് നിഹാൽ. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.