in

ഇന്ത്യക്കും ഖത്തറിനും ഇടയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ഖത്തർ പരിശീകൻ

ഇന്നലെ ഖത്തറിന് എതിരെ ഏക പക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു എങ്കിൽ പോലും ഇന്ത്യൻ ഫുട്ബോൾ ടീം തന്റെ മനം കവർന്നു എന്നു ഖത്തർ പരിശീലകൻ ഫെലിക്‌സ് സാഞ്ചസ് ബസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഖത്തറിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പല തവണ ഇന്ത്യൻ ഗോൾമുഖം ഇളകി ആയിടിയിരുന്നു.

എങ്കിലും ഇന്ത്യൻ താരങ്ങളെ വാനോളം പുകഴ്ത്തുവാൻ ഖത്തർ പരിശീലകന് ഒരു മടിയും ഉണ്ടായിരുന്നില്ല. വളരെ മികച്ച കെട്ടുറപ്പോടെയും ആസൂത്രണത്തോടെയുമാണ് നീലക്കടുവകൾ കരുത്തരായ ഖത്തർ നിരക്ക് എതിരെ കളിച്ചത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരാജയപ്പെടുത്താൻ വളരെ പ്രയാസമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു കാരണം ആയി കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യൻ ടീം വളരെ കുറച്ചു ഗോളുകൾ മാത്രമേ വഴങ്ങുന്നുളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കളി തുടങ്ങി 20 മിനിറ്റ്‌ പോലും തികയും മുമ്പ് ടീമിലെ ഒരു പ്രധാന താരത്തിനെ നഷ്ടപ്പെട്ട ശേഷം വളരെ കെട്ടുറപ്പോടെയും അച്ചടക്കത്തോടെയുമാണ് ഇന്ത്യൻ താരങ്ങൾ ഖത്തറിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചത് എന്നദേഹം അഭിപ്രായപ്പെട്ടു.

73 മിനിറ്റുകൾ കരുത്തനായ ഒരു എതിരാളിയെ കേവലം പത്തു താരങ്ങളെ വച്ചു പ്രതിരോധിക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ് എന്നു അദ്ദേഹം പറഞ്ഞു. ഒരു പക്ഷെ ഇന്ത്യക്ക് റെഡ് കാർഡ് കിട്ടിയില്ലരുന്നു എങ്കിൽ മത്സര ഫലം തന്നെ മാറിയേനെ എന്ന് അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാം പുറമെ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ പേരെടുത്ത് പറഞ്ഞു പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. നിരവധി ഗോൾ ശ്രമങ്ങൾ ആണ് ഇന്നലെ തടഞ്ഞു നിർത്തിയത്. രണ്ട് ടീമുകൾക്കും ഇടയിലെ പ്രധാന വ്യത്യാസം ആ റെഡ് കാർഡ് ആണെന്ന് ആണ് ഖത്തർ പരിശീലകൻ ഫെലിക്‌സ് സാഞ്ചസ് വിലയിരുത്തുന്നത്.

തൂക്കിലേറ്റപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ കരളലിയിക്കുന്ന കഥ

26ആം വയസിൽ ഹൃദ്രോഗം കാരണം കരിയർ അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ