in

LOVELOVE

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം..

24 ടീമുകൾ അടങ്ങുന്ന ടൂർണമെന്റാണ് ഏഷ്യൻ കപ്പ്‌. നിലവിൽ 13 രാജ്യങ്ങൾ ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ബാക്കി 11 രാജ്യങ്ങൾ ഇന്ന് ആരംഭിക്കുന്ന ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾ വഴി അടുത്ത റൗണ്ടിലേക്ക് മുന്നേറും.

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യയുടെ ആദ്യ മത്സരം രാത്രി 8:30 ക്ക്‌ കമ്പോടിയക്കെതിരെ. കൊൽക്കത്തയിലേ സാൾട്ട് ലേക്കാണ് വേദി.അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിനുള്ള യോഗ്യത മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. ഈ ഒരു അവസരത്തിൽ ഇന്ത്യയുടെ സാധ്യതകൾ നമുക്ക് പരിശോധിക്കാം.

24 ടീമുകൾ അടങ്ങുന്ന ടൂർണമെന്റാണ് ഏഷ്യൻ കപ്പ്‌. നിലവിൽ 13 രാജ്യങ്ങൾ ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ബാക്കി 11 രാജ്യങ്ങൾ ഇന്ന് ആരംഭിക്കുന്ന ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾ വഴി അടുത്ത റൗണ്ടിലേക്ക് മുന്നേറും.

4 ടീമുകൾ അടങ്ങുന്ന ആറു ഗ്രൂപ്പാണ് യോഗ്യത മൽസരങ്ങളിൽ പങ്ക് എടുക്കുന്നത്. ഓരോ ഗ്രൂപ്പിലെ ജേതാക്കളും ഏറ്റവും മികച്ച അഞ്ചു രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക്‌ മുന്നേറും. ഇന്ത്യയുടെ ഗ്രൂപ്പിൽ അഫ്‌ഘാനിസ്ഥാൻ, ഹോങ് കൊങ്, കമ്പോഡിയ എന്നിവരാണുള്ളത്.

ഇന്ത്യയുടെ ആദ്യത്തെ മത്സരം ഇന്ന് രാത്രി 8:30 ക്ക്‌ കമ്പോടിയക്കെതിരെയാണ്.നിലവിൽ 171 ആം സ്ഥാനത്താണ് ഫിഫയുടെ റാങ്കിങ്ങിൽ കമ്പോടിയ .അത് കൊണ്ട് തന്നെ ഇന്ത്യക്ക് വിജയ പ്രതീക്ഷയുണ്ട്.ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റു രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ താഴെ ഫിഫ റാങ്കിംഗ് മാത്രമുള്ളവരാണ്.അത് കൊണ്ട് തന്നെ അടുത്ത ഏഷ്യൻ കപ്പിൽ ഇന്ത്യ യോഗ്യത നേടുമെന്ന് തന്നെയാണ് എല്ലാരും കരുതുന്നത്.

ഉമ്രാൻ മാലിക് ഇന്ത്യക്ക്‌ വേണ്ടി അരങ്ങേറാൻ ഇനിയും കാത്തിരിക്കണം, സൂചന നൽകി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്‌..

തങ്ങൾക്ക് ഏഷ്യൻ കപ്പിന് യോഗ്യത നേടണമെന്ന് ഇന്ത്യൻ പരിശീലകൻ..