in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

റാഫേൽ ക്രിവെല്ലാരോ ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു

ഐ.എസ്.എൽ ക്ലബ്ബ് ചെന്നൈയിൻ എഫ്.സിയുടെ സൂപ്പർ താരമാണ് ബ്രസീലിയൻ മധ്യനിര താരമായ റാഫേൽ ക്രിവെല്ലാരോ . 2019-2020 സീസണിലാണ് ക്രിവെല്ലാരോ ചെന്നൈയിനിൽ എത്തുന്നത്. പിന്നീട് ചെന്നൈയിനു വേണ്ടി ഒരുപിടി മികച്ച പ്രകടനങ്ങൾ ക്രിവെല്ലാരോ നടത്തുകയും ചെയ്തിട്ടുണ്ട്.

ഐ.എസ്.എൽ ക്ലബ്ബ് ചെന്നൈയിൻ എഫ്.സിയുടെ സൂപ്പർ താരമാണ് ബ്രസീലിയൻ മധ്യനിര താരമായ റാഫേൽ ക്രിവെല്ലാരോ . 2019-2020 സീസണിലാണ് ക്രിവെല്ലാരോ ചെന്നൈയിനിൽ എത്തുന്നത്. പിന്നീട് ചെന്നൈയിനു വേണ്ടി ഒരുപിടി മികച്ച പ്രകടനങ്ങൾ ക്രിവെല്ലാരോ നടത്തുകയും ചെയ്തിട്ടുണ്ട്.

ഈ സീസണിലാദ്യം ചെന്നൈയിൻ അവരുടെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ വിചാരിച്ചിരുന്ന താരമായിരുന്നു റാഫേൽ ക്രിവെല്ലാരോ . എന്നാൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും, പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് ദീർഘനാൾ വിശ്രമം വേണമെന്ന ആവശ്യം കണക്കിലെടുത്തുകൊണ്ട് റാഫേൽ ക്രിവെല്ലാരോയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി പകരം മറ്റൊരു വിദേശ താരത്തെ ചെന്നൈയിൻ എഫ്.സി ഈ സീസണിൽ പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ ചെന്നൈയിൻ എഫ്.സി യിലേക്ക് റാഫേൽ ക്രിവെല്ലാരോ തിരികെ എത്തുന്നു എന്നുള്ള ശുഭകരമായ വാർത്തകളാണ് പുറത്തു വരുന്നത്. ചെന്നൈയിൻ എഫ്.സി യ്ക്കൊപ്പം നിലവിൽ റാഫേൽ ക്രിവെല്ലാരോ തുടരുന്നുണ്ട് എന്നും ക്രിവെല്ലാരോ അവരുടെ എല്ലാ പരിശീലന സെക്ഷനിലും പങ്കെടുക്കുന്നുണ്ട് എന്നും അദ്ദേഹത്തിന്റെ പരിക്ക് ഏകദേശം മാറിയിട്ടുണ്ട് എന്നും അടുത്ത ജനുവരിയോടു കൂടി ക്രിവെല്ലാരോയ്ക്ക് കളിക്കളത്തിൽ മടങ്ങിയെത്താൻ പറ്റുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ക്രിവെല്ലാരോ മടങ്ങി വരികയാണ് എങ്കിൽ ചെന്നൈയിൻ എഫ്.സി ഏതെങ്കിലും ഒരു വിദേശ താരത്തെ ഒഴിവാക്കി അവരുടെ സൂപ്പർ താരമായ റാഫേൽ ക്രിവെല്ലാരോയെ ജനുവരിയോടെ ടീമിലെത്തിക്കും.

ഇതോടുകൂടി ജനുവരിയോടെ ഐ.എസ് എല്ലിൽ കളിക്കാൻ ക്രിവെല്ലാരോയ്ക്ക് സാധിക്കും. ക്രിവെല്ലാരെയിലൂടെ ചെന്നൈയിന് സീസണിൽ കുത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ vs ചെന്നൈയിൻ കിടിലൻ പോരാട്ടം?ലൈവ് കാണാം..

സൂപ്പർ താരത്തിന് പരിക്ക്, സീസൺ നഷ്ടമാകും