in

രഹാനെ ടീമിൽ തുടരും, മയാങ്കിനെ പുറത്താക്കാൻ ഒരുങ്ങി ഇന്ത്യ…

വിശ്രമത്തിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി തിരികെയെത്തുമ്പോൾ ആര് പുറത്തേക്കും പോവും? മോശം ഫോമിലുള്ള വൈസ് ക്യാപ്റ്റനെ പുറത്താക്കും എന്ന പ്രതീക്ഷകൾക്ക് തടയിട്ട് പുതിയ റിപ്പോര്‍ട്ടുകൾ – ഓപണർ മയാങ്ക് അഗർവാളിന് പകരം ആവും കോലി കളിക്കുക.

Rahane in Test team

രഹാനെ ടീമിൽ തുടരും, മയാങ്കിനെ പുറത്താക്കാൻ ഒരുങ്ങി ഇന്ത്യ. ഏറ്റവും മോശം ഫോം തുടരുന്ന വൈസ് ക്യാപ്റ്റന്‍ അജിൻക്യ രഹാനെ രണ്ടാം ടെസ്റ്റിലും ഉണ്ടാവും എന്ന് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ വിരാട് കോലി തിരികെ വരുമ്പോൾ രഹാനെ പുറത്ത് പോവും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു, എന്നാൽ വൈസ് ക്യാപ്റ്റനെ തുടര്‍ന്നും സപ്പോര്‍ട്ട് ചെയ്യാനാണ് ടീമിന്റെ തീരുമാനം എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

വിരാട് കോലിയുടെയും ലോകേഷ് രാഹുലിന്റെയും അഭാവത്തിൽ ശ്രേയസ് അയ്യർ ആദ്യ മത്സരത്തിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും നേടി ശ്രേയസ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചതോടെ പരിങ്ങലിലായത് ആദ്യ ടെസ്റ്റിൽ ടീമിനെ നയിക്കുക കൂടി ചെയ്ത സഹ – നായകന്റെ സ്ഥാനമാണ്. ആദ്യ ഇന്നിങ്സിൽ 35 റൺസും രണ്ടാം ഇന്നിങ്സിൽ 4 റൺസും മാത്രം നേടിയ അജിൻക്യ രഹാനെ ഫോം ഔട്ടിന്റെ പാരമ്യതയിൽ ആണ്.

Rahane in Test team

2021 ൽ 21 ഇന്നിങ്സുകളിൽ രണ്ട് തവണ മാത്രമാണ് രഹാനെ ഫിഫ്റ്റി നേടിയത്. 19.57 ആവറേജിൽ 411 റൺസ് ആണ് ഈ കാലയളവില്‍ സമ്പാദ്യം. കരിയറിലെ ഏറ്റവും മോശം നമ്പറുകൾ ആണ്. ഇതോടെ കരിയർ ആവറെജും നാല്പതിന് താഴെ ആയി. ഓസ്ട്രേലിയൻ പര്യടനത്തിൽ നേടിയ സെഞ്ച്വറിക്ക് ശേഷം രഹാനെ വീണ്ടും ടീമിന് ഭാരം എന്ന പോലെയായി. എന്നാൽ ക്യാപ്റ്റനും സെലക്ടേർസും പരിശീലകരും രഹാനെയും വീണ്ടും വിശ്വസിക്കുന്നത് തുടർന്നു.

ന്യൂസിലാന്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കോലി റെസ്റ്റ് എടുക്കും എന്ന വാർത്തക്ക് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശർമക്ക് നൽകും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ രോഹിത് പരമ്പരയിൽ നിന്ന് തന്നെ വിശ്രമം ആവശ്യപ്പെട്ടതോടെ നായകസ്ഥാനം രഹാനെയെ തന്നെ തേടിയെത്തി. ക്യാപ്റ്റൻ ആയി ഇതുവരെ തോൽവി അറിയാത്ത പ്ലയർ ആണ് രഹാനെ – എന്നാൽ അയാളുടെ ബാറ്റിങ് ഫോം ചോദ്യചിഹ്നം ആവുമ്പോൾ ഒരുപക്ഷേ ഉടൻ തന്നെ ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമക്ക് കൈമാറേണ്ടി വരും.

അതെ സമയം കോലി വരുമ്പോൾ പുറത്തേക്ക് പോവുന്ന മയാങ്ക് അഗർവാളും മോശം ഫോമിന്റെ നിഴലിലാണ്. പക്ഷേ ടീമിൽ വേറെ ഓപണർമാർ ഇല്ലാത്ത സാഹചര്യത്തില്‍ മയാങ്ക് തുടരുന്നത് ആണ് നല്ലത് എന്നാണ് ഫാൻസിന്റെ പക്ഷം. രഹാനെ തുടരുന്നതിൽ സോഷ്യല്‍ മീഡിയയിൽ ട്രോളുകളും നിറയെ വരുന്നുണ്ട്. മയാങ്ക് പുറത്തേക്ക് പോവുമ്പോൾ മുൻപ് ചില അവസരങ്ങളിൽ ഓപണർ റോൾ ചെയ്തിട്ടുള്ള ചേതശ്വർ പുജാരയോ, കളിക്കുന്ന കീപ്പർ ബാറ്ററോ (സാഹ/ഭരത്) ഓപണർ സ്ഥാനത്തേക്ക് പ്രമോഷന്‍ ലഭിച്ചേക്കും. ടെസ്റ്റ് മത്സരത്തിൽ വിക്കറ്റ് കീപ്പറെ ഓപണിങ് ചെയ്യിക്കുന്നത് ‘ക്രൂരത’ ആണെങ്കിലും അവസരം ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ ഭരത് തയ്യാറായേക്കും.

ചരിത്രത്തിലെ മികച്ച താരം ആരാണെന്ന് വെളിപ്പെടുത്തി ജെറാർഡ് പിക്വ…

മെസ്സി ബാലൻ ഡി ഓറിന് അർഹനാണോ? ഒടുവിൽ ഇബ്രാഹിമോവിച്ച് അത് പറഞ്ഞു…