in

കെഎൽ രാഹുലിനും റാഷിദ്‌ ഖാനും അടുത്ത സീസണിൽ ഐപിഎൽ നഷ്ടമായേക്കും…

കെഎൽ രാഹുലിനെ പഞ്ചാബ് കിംഗ്‌സും റാഷിദ്‌ ഖാനെ സൺറൈസസ് ഹൈദരാബാദും നിലനിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരു താരങ്ങൾക്കും വമ്പൻ ഓഫർ നൽകിയ ലക്നൗ ടീമിൽ ചേരനാണ് താല്പര്യം. ഇതോടെയാണ് തങ്ങളുമായുള്ള കരാർ അവസാനിക്കാതെയാണ് ഇരു താരങ്ങളും ലക്ക്നൗവിന്റെ കരാർ സ്വീകരിച്ചതെന്ന് കാണിച്ചു ഹൈദരാബാദ്, പഞ്ചാബ് എന്നീ ടീമുകൾ ബിസിസിഐയെ സമീപിച്ചത്.

സൂപ്പർ താരങ്ങളായ കെഎൽ രാഹുലിനും റാഷിദ്‌ ഖാനും അടുത്ത സീസണിൽ ഐപിഎൽ നഷ്ടമായേക്കുമെന്ന് സൂചനകൾ. ഇരു താരങ്ങളുടെയും ടീമുകൾ താരങ്ങൾക്കെതിരെ ബിസിസിഐയുമായി സമീപിച്ചതാണ് ഇത്തരമൊരു റിപ്പോർട്ടുകൾക്ക് അടിസ്ഥാനം.

കെഎൽ രാഹുലും റാഷിദ്‌ ഖാനും തങ്ങളുമായുള്ള കരാർ പൂർത്തിയാകാതെ മറ്റു ടീമുകളിൽ വലിയ തുകയ്ക്ക് കരാർ ഒപ്പിടാൻ ഒരുങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചാബ് കിംഗ്‌സും സൺറൈസസ് ഹൈദരാബാദും ബിസിസിഐയെ സമീപിച്ചിരിക്കുന്നത്.

അടുത്ത സീസണിൽ ഐപിഎല്ലിൽ പുതുതായി എത്തിയ രണ്ട് ടീമുകൾക്ക് മെഗാ ലേലത്തിന് മുമ്പേ രണ്ട് താരങ്ങളെ നേരിട്ട് ടീമിലെടുക്കാമെന്ന് ബിസിസിഐയുടെ നിയമമുണ്ട്. ഈ നിയമം ഉപയോഗിച്ച് ലക്ക്നൗ ആസ്ഥാനമായുള്ള ഐപിഎൽ ടീം വമ്പൻ തുകയുമായി കെഎൽ രാഹുലിനെയും റാഷിദ്‌ ഖാനെയും സമീപിച്ചിരുന്നു. ലക്ക്നൗ ടീമിന്റെ വമ്പൻ ഓഫറിൽ ആകർഷിച്ച ഇരു താരങ്ങളും ലക്ക്നൗവുമായി കരാർ ഒപ്പിടാൻ താല്പര്യം കാണിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരു താരങ്ങളും തങ്ങളുടെ പഴയ ടീമുമായി കരാർ പുതുക്കാൻ മടിക്കുകയും ചെയ്തു.

കെഎൽ രാഹുലിനെ പഞ്ചാബ് കിംഗ്‌സും റാഷിദ്‌ ഖാനെ സൺറൈസസ് ഹൈദരാബാദും നിലനിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരു താരങ്ങൾക്കും വമ്പൻ ഓഫർ നൽകിയ ലക്നൗ ടീമിൽ ചേരനാണ് താല്പര്യം. ഇതോടെയാണ് തങ്ങളുമായുള്ള കരാർ അവസാനിക്കാതെയാണ് ഇരു താരങ്ങളും ലക്ക്നൗവിന്റെ കരാർ സ്വീകരിച്ചതെന്ന് കാണിച്ചു ഹൈദരാബാദ്, പഞ്ചാബ് എന്നീ ടീമുകൾ ബിസിസിഐയെ സമീപിച്ചത്.

നിലവിൽ ഒരു ടീമുമായി കരാർ ഉണ്ടായിരിക്കെ മറ്റ് കരാറുകളെ സമീപിക്കുന്നത് ബിസിസിഐ നിയമപ്രകാരം ഒരു വർഷം വരെ ബാൻ കിട്ടാൻ സാധ്യതയുള്ള ശിക്ഷയാണ്. നേരത്തെ 2010 ൽ രവീന്ദ്ര ജഡേജയെ ബിസിസിഐ സമാന സംഭവത്തിൽ ബാൻ ചെയ്തിരുന്നു . അന്ന് രാജസ്ഥാൻ റോയൽസുമായി കരാർ ഉണ്ടായിരിക്കെ മറ്റൊരു ടീമുമായി കരാറിലേർപ്പെട്ടതിനാലാണ് രവീന്ദ്ര ജഡേജയെ ഒരു വർഷത്തേക്ക് ഐ പി എൽ നിന്നും ബാൻ ചെയ്തത്.

രാഹുലിന്റെയും റാഷിദ് ഖാന്റെയും കാര്യത്തിലും സമാന സംഭവം ആണ് നടന്നത് എന്ന് തെളിഞ്ഞാൽ താരങ്ങൾക്ക് അടുത്ത സീസണിൽ ഐപിഎൽ കളിക്കാനാകില്ല. കാരണം ബിസിസിഐ നിയമപ്രകാരം ഇത്തരം തെറ്റിന് ഒരു വർഷത്തെ ബാൻ ആണുള്ളത്.

“മെസ്സിയല്ല ബാലൻ ഡി ഓറിനു അർഹൻ, ക്രിസ്റ്റ്യാനോ മെസ്സിയെക്കാൾ മികച്ചതായിരുന്നു” -ടോണി ക്രൂസ്

എന്തുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ മികച്ചവൻ ആകുന്നു ടോണി ക്രൂസ് പറയുന്നു…