ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈന് എഫ്സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.
ഈയൊരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി മൂന്നാം ഗോൾ നേടിയിരുന്നത് മലയാളി ലെഫ്റ്റ് വിങ്ങറായ രാഹുൽ കെപിയാണ്. ഒട്ടേറെ നാളത്തെ ആരാധകരുടെ പരാമർശനങ്ങൾക്കും വിമർശനങ്ങൾക്കും ഇതോടെ രാഹുൽ മറുപടി നൽകിയിരിക്കുകയാണ്.
മത്സരത്തിന്റെ എക്സ്ട്രാ ടൈമിലെ അവസാന നിമിഷങ്ങളിൽ നോഹ സദൗയിയുടെ ഒറ്റയ്ക്കുള്ള കുത്തിപ്പിനൊടുവിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ രാഹുലിന് പാസ്സ് നൽക്കുകയും, രാഹുൽ അത് സിമ്പിൾ ടച്ചോടെ ഗോളാക്കുകയായിരുന്നു.
ഐഎസ്എലിൽ 32 മത്സരങ്ങൾ ശേഷമാണ് രാഹുൽ ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കുന്നത്. അവസാനമായി രാഹുൽ ഐഎസ്എലിൽ ഗോൾ നേടിയത് 2023ൽ ചെന്നൈക്കെതിരെയായ മത്സരത്തിൽ തന്നെയാണ്.
എന്തിരുന്നാലും ഇത് രാഹുൽ കെപിയുടെ ഗംഭീര തിരിച്ചുവരവാവട്ടെയെന്ന് ആരാധകർക്ക് പ്രതിക്ഷിക്കാം. ഇല്ലെങ്കിൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ കാര്യങ്ങൾ എളുപ്പമാവില്ല. മോശം പ്രകടനം മൂലം താരത്തെ ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്ന് ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.