in

AngryAngry OMGOMG LOVELOVE LOLLOL CryCry

ഐ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന രാജസ്ഥാൻ യുണൈറ്റഡ് 9 പേരുമായി കളിക്കണം

ഐ ലീഗ് ആരംഭിക്കുന്നത് തന്നെ വളരെ വിചിത്രമായ പ്രശ്നവും കൊണ്ടാണ്. സെക്കൻഡ് ഡിവിഷനിലൂടെ യോഗ്യത നേടിക്കൊണ്ട് ഐ ലീഗിലേക്ക് എത്തിയ രാജസ്ഥാൻ യുണൈറ്റഡ് ഇന്ന് ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ് സിയെ നേരിടുമ്പോൾ രാജസ്ഥാൻ ടീമിൽ ആകെ ഉണ്ടാവുക 9 പേർ മാത്രം.

എ ഐ എഫ് എഫിന്റെ വിചിത്രമായ പ്ലയർ രജിസ്ട്രേഷൻ നിയമം ആണ് രാജസ്ഥാനെ കളിക്കാൻ ആളില്ലാത്ത അവസ്ഥയിൽ ആക്കിയിരിക്കുന്നത്. സെക്കൻഡ് ഡിവിഷൻ കഴിയുന്നതിന് മുമ്പ് തന്നെ പുതിയ സീസണായി താരങ്ങളെ രജിസ്റ്റർ ചെയ്യേണ്ട സമയം അവസാനിച്ചിരുന്നു.

സെക്കൻഡ് ഡിവിഷനായി സൈൻ ചെയ്ത താരങ്ങളെ റിലീസ് ചെയ്ത് കൊണ്ട് ഐ ലീഗിനായി ശക്തമായ ടീമിനെ ഒരുക്കാൻ ഇറങ്ങിയ രാജസ്ഥാന് ഇത് പ്രശ്നമായി. ജനുവരിയിൽ മാത്രമെ രാജസ്ഥാന് അവർ സൈൻ ചെയ്ത താരങ്ങളെ ഇനി രജിസ്റ്റർ ചെയ്യാൻ ആവുകയുള്ളൂ.

രജിസ്റ്റർ ചെയ്ത താരങ്ങൾ മാത്രമെ ഉള്ളൂ എന്നതിനാൽ ഇന്നത്തെ മത്സരം മാറ്റുവെക്കാൻ രാജസ്ഥാൻ യുണൈറ്റഡ് ആവശ്യപ്പെട്ടു എങ്കിലും അതും എ ഐ എഫ് എഫ് അംഗീകരിച്ചില്ല.

ഇന്ന് 9 പേരുമായി കളത്തിൽ ഇറങ്ങും എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.

PSG താരങ്ങൾ എംബാപ്പെക്ക് നൽകിയ ‘2050’ ജേഴ്‌സിയെ പറ്റി PSG സൂപ്പർ താരം സംസാരിക്കുന്നു…

പാടത്തു നോക്കുകുത്തിയായി നിർത്തേണ്ടവരെ ലീഗ് റഫറിമാരായി കൊണ്ടുവന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും…