രാജസ്ഥാൻ റോയൽസ് അടുത്ത സീസൺ ഐപിഎല്ലിനുള്ള ഒരുക്കത്തിലാണ്. മെഗാ ലേലമായത് കൊണ്ട് തന്നെ വമ്പൻ അഴിച്ച് പണിയായിരിക്കും രാജസ്ഥാൻ ഉൾപ്പെടെയുള്ള ടീമുകൾക്ക് നടത്തേണ്ടി വരിക. ഇത്തരത്തിൽ അടുത്ത സീസണ് മുന്നോടിയായി രാജസ്ഥാൻ നിലനിർത്താൻ സാധ്യതയുള്ള താരങ്ങളെയും, ലേലത്തിലൂടെ സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളെയും പറ്റി ചില മാധ്യമങ്ങൾ പങ്ക് വെയ്ക്കുന്ന റിപോർട്ടുകൾ കാണാം.
ALSO READ: ബാസ്ബോൾ പരീക്ഷിക്കാൻ ഗംഭീർ; വെടിക്കെട്ട് താരം ടീമിലേക്ക് മടങ്ങിയെത്തിയേക്കും
താരങ്ങളുടെ കാര്യം പരിശോധിക്കുന്നതിന് മുമ്പായി അടുത്ത സീസണിൽ രാജസ്ഥാന്റെ പരിശീലക സ്ഥാനത്ത് മാറ്റമുണ്ടാമാകുമെന്നുറപ്പാണ്. കുമാർ സംഗക്കാര ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റിന്റെ പരിശീലകനാവുമെന്നാണ് റിപോർട്ടുകൾ. ഈ സാഹചര്യത്തിൽ മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തും.
ALSO READ: സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, അതും നായകനായി; ആഗ്രഹം പ്രകടിപ്പിച്ച് രണ്ട് ടീമുകൾ
ഇനി താരങ്ങളുടെ കാര്യം പരിശോധിക്കുകയെണെങ്കിൽ സഞ്ജു സാംസൺ, യശ്വസി ജയ്‌സ്വാൾ, റിയാൻ പരാഗ്, ജോസ് ബട്ലർ എന്നിവരെയായിരിക്കും രാജസ്ഥാൻ നിലനിർത്തുക. യുസ്‌വേന്ദ്ര ചഹൽ, ദ്രുവ് ജൂറൽ, ഹെറ്റ്മെയർ, ബോൾട്ട് എന്നിവരിൽ രണ്ട് പേരെ ആർടിഎമ്മിലൂടെ രാജസ്ഥാൻ നിലനിർത്താനുള്ള സാധ്യതകളുമുണ്ട്. ഇനി അടുത്ത സീസണിലേക്കായി രാജസ്ഥാൻ ലേലത്തിലൂടെ ലക്ഷ്യമിടുന്ന താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ALSO READ: പന്തിനെ മാറ്റൂ..പകരം സഞ്ജുവിനെ കൊണ്ട് വരൂ; ഗംഭീറിന് നിർദേശം
ഓൾറൗണ്ടർമാരുടെയും ബിഗ് ഹിറ്റർമാരുടെയും അഭാവം രാജസ്ഥാൻ റോയസിനെ കഴിഞ്ഞ സീസണുകളിൽ ബാധിച്ചിരുന്നു. അതിനാൽ ഇത്തവണ ലേലത്തിൽ രാജസ്ഥാൻ കൂടുതലായും പ്രാധാന്യം നൽകുക ബിഗ് ഹിറ്റർമാർക്കും ഓൾ റൗണ്ടർമാറുമായിരിക്കുമെന്നാണ് സൂചന. ഓസിസ് വെടിക്കെട്ട് ബാറ്ററും ആർസിബി ഇത്തവണ റിലീസ് ചെയ്യാൻ സാധ്യതയുമുള്ള ഗ്ലെൻ മാക്‌സ്‌വെൽ, സൗത്ത് ആഫ്രിക്കൻ ബൗളിംഗ് ഓൾറൗണ്ടർ മാർക്കോ യാൻസൻ, കിവീസ് ത്രീഡി പ്ലയെർ ഗ്ലെൻ ഫിലിപ്പ് എന്നിവരെയാണ് രാജസ്ഥാൻ മെഗാ ലേലത്തിൽ നോട്ടമിട്ടിരിക്കുന്നത്. ഇവർക്കായി ലേലത്തിൽ രാജസ്ഥാൻ പണമെറിയുമെന്നുറപ്പാണ്. മറ്റു ടീമുകളും ഈ താരങ്ങളിൽ കണ്ണ് വെച്ചതിനാൽ ഈ മൂവർ സംഘത്തിൽ എത്രപേരെ രാജസ്ഥാന് സ്വന്തമാക്കാൻ കഴിയുമെന്നതും കണ്ടറിയേണ്ടതുണ്ട്.
ALSO READ: സഞ്ജു ഉൾപ്പെടെ 4 പേർ ലിസ്റ്റിൽ; റെഡ് ബോളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ഗംഭീർ