ഐപിഎൽ ആദ്യ സീസണിൽ നേടിയ കിരീടമൊഴിച്ച് നിർത്തിയാൽ രാജസ്ഥാൻ റോയൽസ് ഇത് വരെ കിരീടം നേടാനായിട്ടില്ല. പഞ്ചാബ്, ആർസിബി എന്നിവർക്ക് ഒരു തവണ പോലും കിരീടം നേടാനായിട്ടില്ല എന്ന കണക്കിന് മുന്നിൽ ഒരു കിരീടം നേടാനായത് രാജസ്ഥാന് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാലും ഇനിയൊരു കിരീടം നേടാനായുള്ള തീവ്രപരിശ്രമത്തിലാണ് രാജസ്ഥാൻ. അതിനായി അടുത്ത സീസണിൽ വമ്പൻ പൊളിച്ചെഴുത്താണ് റോയൽസ് ഉദ്ദേശിക്കുന്നത്.
ALSO READ: ക്യാപ്റ്റൻ കോഹ്ലി ഈസ് ബാക്ക്; കോഹ്‌ലിക്ക് വീണ്ടും നായകസ്ഥാനം തിരിച്ച് നല്കാൻ നീക്കങ്ങൾ
നായകൻ സഞ്ജു സാംസണ് പുറമെ യശ്വസി ജയ്‌സ്വാൾ, റിയാൻ പരാഗ്, ജോസ് ബട്ലർ, ഷിംറോൺ ഹെറ്റ്മേയർ എന്നിവരെ നിലനിർത്താനാണ് രാജസ്ഥാൻ ആഗ്രഹിക്കുന്നത്. എന്നാൽ അടുത്ത സീസണിൽ എത്ര താരങ്ങളെ നിലനിർത്താനാവുമെന്ന ബിസിസിഐയുടെ നിലപാട് അനുസരിച്ചായിരിക്കും രാജസ്ഥാന്റെ നീക്കങ്ങൾ. നിലനിർത്തേണ്ട താരങ്ങളെ പറ്റി റോയൽസിന് ധാരണയുള്ളത് പോലെ ഒരു കാരണവശാലും നിലനിർത്താൻ പാടില്ലാത്ത താരങ്ങളെ കുറിച്ചും റോയൽസിന് നിലപാടുണ്ട്. ഇത്തരത്തിൽ അടുത്ത സീസണിൽ രാജസ്ഥാൻ നിലനിർത്താൻ ഒട്ടും സാധ്യതയില്ലാത്ത 4 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
ALSO READ: കെജിഎഫ് ഇനിയില്ല; കടുത്ത തീരുമാനത്തിലേക്ക് ആർസിബി
ഡൊണോവൻ ഫെരേര
സൗത്ത് ആഫ്രിക്കയിൽ വെടിക്കെട്ടിന് പേര് കേട്ട താരമാണ് ഫെരേരയെങ്കിലും ഇന്ത്യയിൽ ഫെരേര ഒരു നനഞ്ഞപടക്കമായിരുന്നു. ബാറ്റർ, ബൗളർ, കീപ്പർ എന്നീ പൊസിഷനുകൾ കൈകാര്യം ചെയ്യാനറിയുന്ന ഈ ദക്ഷിണാഫ്രിക്കൻ താരത്തിൽ നിന്നും റോയൽസിന് കഴിഞ്ഞ 2 സീസണുകളിൽ കാര്യമായ നേട്ടമുണ്ടായിട്ടില്ല. അതിനാൽ അടുത്ത സീസണ് മുന്നോടിയായി റോയൽസ് ഉറപ്പായും ഫെരേരയെ ഒഴിവാക്കും.
ALSO READ: യോർക്കർ കിങിനെ വേണം; മുംബൈ വിടുന്ന ബുമ്രയെ നോട്ടമിട്ട് 3 ടീമുകൾ
റോവ്‌മൻ പവൽ
വെടിക്കെട്ടിന് പേര് കേട്ട വെസ്റ്റിഡീസ് ടി20 നായകന് റോയൽസിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ പവലും രാജസ്ഥാന്റെ ലിസ്റ്റിൽ പുറത്താണ്.
ALSO READ: നിലനിർത്തിയേക്കില്ല; സൂപ്പർ താരത്തെ കൈ വിടാൻ ചെന്നൈ; നിലനിർത്തുക ഈ താരങ്ങളെ മാത്രം
ടോം കോഹ്‌ലർ കാഡ്‌മോർ
വെടിക്കെട്ടിന് പേര് കേട്ട മറ്റൊരു ഇംഗ്ലീഷ് താരം. കഴിഞ്ഞ സീസണിൽ ജോസ് ബട്ലർ നാട്ടിലേക്ക് പോയപ്പോൾ പകരമാവുന്നെന്ന് കരുതിയ കാഡ്‌മോറിന് റോയൽസ് നിരയിൽ തിളങ്ങാനായില്ല. മൂന്നു മത്സരങ്ങളിൽ ഇറങ്ങിയ കോഹ്‌ലർ കാഡ്‌മോറിന് 48 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. സ്ട്രൈക്ക് റേറ്റ് വെറും 88.89 മാത്രവും. ക്വാളിഫയർ രണ്ടിൽ 16 പന്തിൽ 10 റൺസ് നേടിയ മെല്ലപ്പോക്ക് ഇന്നിംഗ്സ് കോഹ്‌ലർ കാഡ്‌മോറിനെ വിമർശനത്തിനും വിധേയമാക്കിയിരുന്നു.
ALSO READ: സഞ്ജുവിനും ബാധകം; വമ്പൻ അഴിച്ച് പണിക്കൊരുങ്ങി രാജസ്ഥാൻ റോയൽസ്
നവദീപ് സെയ്നി
മുകളിൽ പറഞ്ഞ 3 ബാറ്റർമാരും വെടിക്കെട്ട് നടത്തിയില്ലെങ്കിലും റോയൽസ് നിരയിൽ കളിച്ച കളിയിൽ വെടിക്കെട്ട് നടത്തിയ താരമാണ് സെയ്നി. റോയൽസിനായി നവദീപ് സൈനി വെറും നാല് ഐ പി എൽ മത്സരങ്ങളിൽ മാത്രമാണ് ഇതുവരെ കളിച്ചത്. നേടിയത് ആറ് വിക്കറ്റും. ഇക്കോണമിയാണെങ്കിൽ 12 ന് മുകളിലും. അതിനാൽ സൈനിയും അടുത്ത സീസണിൽ റോയൽസ് നിരയിലുണ്ടാവില്ല.
ALSO READ: വിദേശതാരങ്ങൾക്ക് മൂക്കുകയർ; ഐപിഎല്ലിൽ പുതിയ നിയമം വന്നേക്കും