ഷമീൽ സാല: ന്യൂസിലാന്റിൽ പോയി സാക്ഷാൽ മാർട്ടിൻ ക്രോയുടെ വിക്കറ്റെടുത്തു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവരിയിച്ച താരം, പക്ഷേ ആ സ്വപ്നതുല്യമായ തുടക്കം തുടരുന്നതിനും മുതലാക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. ഏറെ വൈകാതെ അദ്ദേഹം വിസ്മൃതിയിലേക്ക് മറഞ്ഞു.
തൊണ്ണൂറുകളിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളിംഗിലെ ഒരു മുഖ്യ പങ്കാളി. പ്രത്യേകിച്ചും ഹോം ട്രാക്കുകളിൽ അസ്ഹറുദീൻ അഴിച്ചു വിട്ട സ്പിൻ ആക്രമണത്തിന്റെ ഭാഗമായി അനിൽ കുംബ്ലെക്കൊപ്പമുള്ള പ്രധാന സ്പിൻ തുണയായിരുന്നു ഇദ്ദേഹം.
ഹോം ടെസ്റ്റുകളിൽ മാത്രം 16 മത്സരങ്ങളിൽ 71 വിക്കറ്റുകൾ നേടി ഇദ്ദേഹം.
എവേ ടെസ്റ്റുകളിൽ അധികം പങ്കെടുക്കാൻ കഴിഞ്ഞുമില്ല. ആ സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ ബൗളിംഗ് അത്ര ഫലപ്രദമല്ലായിരുന്നു എന്ന് പറയാം. എങ്കിലും പലപ്പോഴും മികച്ച പ്രകടങ്ങൾ നടത്തിയിട്ടും അദ്ദേഹത്തിന് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞുമില്ല.!!
- ബാറ്റിംഗിലും ബൗളിംഗിലും സച്ചിൻറെ 90കളിലെ പ്രണയത്തിൻറെ കഥ ഇങ്ങനെ…
- ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിൽ എത്തിച്ച സിംഗപ്പൂർ താരം നിസാരനല്ല…
- ഐപിഎല് ടീമിന്റെ പരിശീകലകനാകാന് ഇര്ഫാന് പത്താന് തയ്യാറെടുപ്പിലാണ്
28 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിന മത്സരങ്ങളുമായിരുന്നു ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചത്. 1992,1996 ലോക കപ്പുകളിലും ഇന്ത്യക്ക് വേണ്ടി കളിച്ചു. സഹചര്യങ്ങൾക്കാനുസരിച്ചു ബാറ്റ് ചെയ്തിരുന്ന ഒരു മാന്യമായ ലേറ്റ്- ഓർഡർ ബാറ്റ്സ്മാനുമായിരുന്നു…..
2001ലെ മഹത്തായ കൊൽക്കത്ത ടെസ്റ്റായിരുന്നു അവാസന അന്താരാഷ്ട്ര മത്സരം. വെങ്കടപതി രാജു ഇദ്ദേഹത്തിന്റെ ബൗളിംഗ് ഓർക്കുന്നുണ്ടോ, ഹൃദയത്തിലെ ഓർമ്മകൾ കമൻറ് ബോക്സിൽ കുറിക്കൂ,