in , ,

LOVELOVE LOLLOL CryCry AngryAngry

ക്യാപ്റ്റൻസി വിവാദത്തിനെതിരെ ആഞ്ഞടിച്ച് രാൾഫ് രാഗ്നിക്ക്..

അതിനാൽ ഇത് എനിക്ക് ഒരിക്കലും ഒരു പ്രശ്‌നമല്ല, ക്യാപ്റ്റനെ തീരുമാനിക്കുന്നത് ഞാനാണ്, അതിനാൽ അതിനെക്കുറിച്ച് മറ്റാരോടും സംസാരിക്കേണ്ട കാര്യമില്ല.“ഹാരി ഞങ്ങളുടെ ക്യാപ്റ്റനാണ്, സീസൺ അവസാനം വരെ ഞങ്ങളുടെ ക്യാപ്റ്റനായി തുടരും, അതിൽ മറ്റൊന്നും ചേർക്കാനില്ല.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻസിയെ പറ്റിയുള്ള വിവാദങ്ങൾ പുകയുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോ മഗ്യുറിൽ നിന്ന് യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമെന്നാ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പുറത്തു വന്നിരുന്നു.

ഇപ്പോൾ മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ രാൾഫ് രാഗ്നിക്ക് ഈ വിവാദത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. നാളെ നടക്കാനിരിക്കുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡ് മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇതു തികച്ചും അസംബന്ധമാണ് .ക്യാപ്റ്റൻസിയുടെ മാറ്റത്തെക്കുറിച്ച് ഞാൻ ഒരു കളിക്കാരനോടും സംസാരിച്ചിട്ടില്ല, ഹാരിക്ക് അതിനെക്കുറിച്ച് പൂർണ്ണമായി അറിയാം, അതുപോലെ ക്രിസ്റ്റ്യാനോയ്ക്കും മറ്റെല്ലാ താരങ്ങൾക്കും.

“അതിനാൽ ഇത് എനിക്ക് ഒരിക്കലും ഒരു പ്രശ്‌നമല്ല, ക്യാപ്റ്റനെ തീരുമാനിക്കുന്നത് ഞാനാണ്, അതിനാൽ അതിനെക്കുറിച്ച് മറ്റാരോടും സംസാരിക്കേണ്ട കാര്യമില്ല.“ഹാരി ഞങ്ങളുടെ ക്യാപ്റ്റനാണ്, സീസൺ അവസാനം വരെ ഞങ്ങളുടെ ക്യാപ്റ്റനായി തുടരും, അതിൽ മറ്റൊന്നും ചേർക്കാനില്ല.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻസി വിവാദത്തിന് പരിശീലകൻ രാൾഫ് രാഗ്നികിന്റെ പ്രസ്താവനയോടെ അറുതി വന്നിരിക്കുകയാണ്.മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം നാളെ വൈകിട്ട് 7.30 ലീഡ്‌സ് യുണൈറ്റഡിനെതിരെയാണ്.

നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 25 മൽസരങ്ങളിൽ നിന്ന് 43 പോയിന്റുമായി മാഞ്ചേസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്താണ്.

ട്വന്റി ട്വന്റി പരമ്പരയും സ്വന്തമാക്കി ഇന്ത്യ, പവല്ലിന്റെ പോരാട്ടം പാഴായി..

മൂന്നാം ട്വന്റി ട്വന്റിയിൽ കോഹ്ലി കളിക്കില്ല,വിശ്രമം അനുവദിച്ചു ബി സി സി ഐ…