മാഞ്ചേസ്റ്റർ യുണൈറ്റഡ് താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക് സ്ഥാനമൊഴിയുന്നു. അടുത്ത സീസണിലേക്ക് ഒരു യുവ സ്ട്രൈക്കറും സെന്റർ മിഡ് ഫീൽഡറും യുണൈറ്റഡിലേക്ക് എത്തിയേക്കുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ.
രാൾഫ് രാഗ്നിക്ക് കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിനെ ഉദ്ധരിച്ചു കൊണ്ടാണ് ഫാബ്രിസിയോ പറയുന്നത് ഈ സീസണിന്റെ അവസാനത്തോടെ അദ്ദേഹം സ്ഥാനമൊഴിയുമെന്ന്.ഒലെ പുറത്താക്കപ്പെപ്പോളാണ് രാഗ്നിക് തത്കാലിക പരിശീലകനായി സ്ഥാനമേറ്റത്.
ആറു മാസത്തെ പരിശീലന കരാറും അതിന് ശേഷം യുണൈറ്റഡ് ഉപദേഷ്ടാവായി തുടരാം എന്നാ കരാറിലാണ് രാഗ്നിക് യുണൈറ്റഡിൽ എത്തിയത്. ടീമിന് മികച്ച വിജയങ്ങൾ ലഭിച്ചാൽ സ്ഥിര പരിശീലകനാവാൻ തനിക്കു സമ്മതമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
പക്ഷെ വിജയമില്ലാതെ യുണൈറ്റഡ് നാലു കളികൾ പൂർത്തിയാക്കിയതിനെ തുടർന്നു രാഗ്നിക്ക് സ്ഥിര പരിശീലകനാകില്ല എന്ന് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.എറിക് ടെൻ ഹാഗോ മൗറീസിയോ പോച്ചേട്ടിനോയോ അടുത്ത യുണൈറ്റഡ് പരിശീലകനായി യുണൈറ്റഡിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരിയിൽ ഒരു താരത്തെ പോലും ടീമിൽ എത്തിക്കാതെയിരുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഒരു യുവ സ്ട്രൈക്കറേയും സെന്റർ മിഡ് ഫീൽഡറേയും ടീമിലെത്തിക്കുമെന്ന് ഫാബ്രിസിയോ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.പക്ഷെ ഈ താരങ്ങൾ ആരൊക്കെയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല.