in

LOVELOVE OMGOMG LOLLOL AngryAngry CryCry

എന്തുകൊണ്ട് മെസ്സിക്ക് ബാലൻഡിയോർ ലഭിക്കണം റാമോസ് പറയുന്നു…

കാൽപ്പന്തുകളി കയ്യാങ്കളിയിലേക്ക് വഴിമാറുന്നത് ഇവരുടെ ഇടയിൽ പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ട്രാൻസർ ജാലകത്തിൽ ഇരുവരും തങ്ങളുടെ ക്ലബ്ബുകൾ വിട്ടു ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെൻറ് ജർമനിയിലേക്ക് എത്തിയിരിക്കുകയാണ്. ലയണൽ മെസ്സിയെ നിശിതമായി വിമർശിച്ചിരുന്ന ഇപ്പോൾ സെർജിയോ റാമോസ് ഇപ്പോൾ അദ്ദേഹത്തിന് അനുകൂലമായ നിലപാടുകൾ ആണ് പറയുന്നത്.

Neymar Messi Ramos

ഒന്നര വർഷം മുൻപ് വരെ കളിക്കളത്തിനുള്ളിൽ കീരിയുംപാമ്പും ആയിരുന്നു സ്പാനിഷ് താരം സെർജിയോ റാമോസും അർജൻറീന താരം ലയണൽ മെസ്സിയും. വിശ്വവിഖ്യാതമായ എൽക്ലാസിക്കോ മത്സരങ്ങളിൽ പരസ്പരം കൊമ്പുകൊർക്കുന്നതിലേക്ക് ഇവർ പ്രസിദ്ധരായിരുന്നു.

ചരിത്രപ്രസിദ്ധമായ വൈരമാണ് സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡ് എഫ്സിയും ബാഴ്സലോണയും തമ്മിലുള്ളത്. വളരെയധികം രാഷ്ട്രീയ മാനങ്ങൾ കൂടെയുള്ള വൈരം കൂടിയാണ് ഇരുടീമുകളും തമ്മിൽ ഉള്ളത്. സ്പാനിഷ് സാമ്രാജ്യത്വത്തിന് പാരമ്പര്യം സൂക്ഷിക്കുന്നവരാണ് റയൽമാഡ്രിഡ് ആരാധകർ. എന്നാൽ കാറ്റലോണിയൻ വിമോചന പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന അവർ ആണ് ബാഴ്സലോണ ആരാധകർ.

Neymar Messi Ramos

അതിൻറെ പ്രതിഫലം ഒരു ടീമിലും താരങ്ങളിലും ഉണ്ടായിരുന്നു. കാൽപ്പന്തുകളി കയ്യാങ്കളിയിലേക്ക് വഴിമാറുന്നത് ഇവരുടെ ഇടയിൽ പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ട്രാൻസർ ജാലകത്തിൽ ഇരുവരും തങ്ങളുടെ ക്ലബ്ബുകൾ വിട്ടു ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെൻറ് ജർമനിയിലേക്ക് എത്തിയിരിക്കുകയാണ്. ലയണൽ മെസ്സിയെ നിശിതമായി വിമർശിച്ചിരുന്ന ഇപ്പോൾ സെർജിയോ റാമോസ് ഇപ്പോൾ അദ്ദേഹത്തിന് അനുകൂലമായ നിലപാടുകൾ ആണ് പറയുന്നത്.

മത്സരത്തിനു ശേഷം ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ മെസി ഇത്തവണ പുരസ്‌കാരം നേടുമെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് റാമോസിന്റെ മറുപടി ഇങ്ങനെയായിരുന്നു. “അതെ. തീർച്ചയായും. എന്റെ ടീമിലുള്ളവരെ ഞാൻ സംരക്ഷിക്കും. ഞാൻ ലോകത്തെ എല്ലാ സൗഭാഗ്യവും താരത്തിനുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.”

“മെസി നല്ല രീതിയിലാണുള്ളത്, വളരെയധികം വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന താരമാണദ്ദേഹമെന്നു ഞാൻ കരുതുന്നു. അസാധാരണ പ്രതിഭയുള്ള താരം ടീമിലുള്ളത് വലിയൊരു അനുഗ്രഹമാണ്. മെല്ലെമെല്ലെ, ഓരോരുത്തരും ഞങ്ങളുടെ ഗുണങ്ങൾ പുറത്തെടുത്ത് പിഎസ്‌ജിയെ കൂടുതൽ മികച്ച ടീമാക്കുമെന്നും ലക്ഷ്യമിട്ട നേട്ടങ്ങൾ സ്വന്തമാക്കുമെന്നും കരുതുന്നു.” റാമോസ് പറഞ്ഞു. ഇത്തവണ രാജ്യാന്തര ഫുട്ബോളിൽ സ്വന്തമാക്കിയ നേട്ടങ്ങൾ അദ്ദേഹത്തിനെ പുരസ്‌കാര യോഗ്യനാക്കുന്നു എന്നു കൂടി റാമോസ് പറഞ്ഞു.

ചെൽസിക്ക് എതിരെ ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയതിന് കാരണം ഇതാണ്…

രാഹുലിനും റാഷിദിനും വൻ വാഗ്ദാനങ്ങൾ, ലക്നൗവിന് എതിരെ പരാതിയുമായി ടീമുകൾ രംഗത്ത്.