ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ മുന്നോടിയായുള്ള മെഗാ ഓക്ഷൻ പൂർത്തിയായിരിക്കുകയാണ്. ഒട്ടേറെ വമ്പൻ കൂടുമാറ്റങ്ങൾക്കും ത്രസിപ്പിക്കുന്ന ഡീലുകൾക്കുമാണ് ഈയൊരു മെഗാ ഓക്ഷൻ വഴി വെച്ചിരിക്കുന്നത്.
27 കോടിക്ക് ലക്ക്നൗ സൂപ്പർ ജെയ്ന്റ്സ് സ്വന്തമാക്കിയ റിഷാബ്‍ പന്താണ് ഈയൊരു മെഗാ ഓക്ഷനിലെ ഏറ്റവും ചെലവേറിയ താരം. അതോടൊപ്പം സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ഡേവിഡ് വാർണർ തുടങ്ങിയ വമ്പൻ താരങ്ങൾക്ക് IPL 2025ൽ ഇടം ലഭിച്ചിട്ടില്ല.
നമ്മുക്ക് ഇനി എല്ലാ IPL ടീമുകളുടെയും മെഗാ ഓക്ഷനിലെ പ്രകടനം വിലയിരുത്തി ലഭിച്ച റേറ്റിംഗ് എത്രയാണ് പരിശോധിക്കാം. ജിയോ സ്റ്റാർസ് വിദഗ്ധൻ നൽക്കുന്ന റേറ്റിംഗ് ഇങ്ങനെയാണ്…
മെഗാ ഓക്ഷനിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഡൽഹി ക്യാപ്റ്റിൽസാണ്. ഏകദേശം 8.8 ആണ് ഡൽഹിക്ക് ലഭിച്ച റേറ്റിംഗ്. അതോടൊപ്പം ഏറ്റവും കുറഞ്ഞ റേറ്റിംഗ് ലഭിച്ചത് RCB ക്കാണ്. വെറും 7.4 റേറ്റിംഗ് മാത്രമാണ് RCB ക്ക് ലഭിച്ചിരിക്കുന്നത്.
മറ്റു വമ്പൻ ടീമുക്കളായ ചെന്നൈ സൂപ്പർ കിങ്‌സിന് 7.9ഉം, മുംബൈ ഇന്ത്യൻസിൻ 8ഉം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 7.7ഉം ആണ് ലഭിച്ച റേറ്റിംഗുകൾ.