in

AngryAngry LOLLOL

ശ്രീശാന്തിനെ ഒഴിവാക്കി ലോകകപ്പ് വിന്നിംഗ് മൊമെന്റ് റീക്രിയേറ്റ് ചെയ്തതത് രവി ശസ്‌തി

ധോണിയുടെ സിക്സറിനൊപ്പം കമന്ററി ടേബിളില്‍ നിന്നും ശാസ്ത്രിയുടെ കമന്ററി കൂടിയായപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത് ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന സ്വപ്‌ന സമാനമായ നിമിഷമായി മാറി. ഇപ്പോഴിതാ ഇന്ത്യയുടെ വേള്‍ഡ് കപ്പ് വിന്നിംഗ് മൊമെന്റ് നീണ്ട 11 വര്‍ഷത്തിന് ശേഷം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന രവിശാസ്ത്രി

ശ്രീശാന്തിനെ ഒഴിവാക്കി രവി ശസ്‌തി ലോകകപ്പ് വിന്നിംഗ് മൊമെന്റ് റീക്രിയേറ്റ് ചെയ്ത് 2011ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുളള ടീം ഇന്ത്യ സംഗക്കാരയുടെ സിംഹളവീര്യത്തെ നിഷ്പ്രഭമാക്കിയാണ് ലോകകപ്പില്‍ രണ്ടാമതും മുത്തമിട്ടത്. ഇന്ത്യയൊന്നാകെ ആവേശത്തിലാറാടിയ നിമിഷമായിരുന്നു അത്.

ധോണിയുടെ സിക്സറിനൊപ്പം കമന്ററി ടേബിളില്‍ നിന്നും ശാസ്ത്രിയുടെ കമന്ററി കൂടിയായപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത് ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന സ്വപ്‌ന സമാനമായ നിമിഷമായി മാറി. ഇപ്പോഴിതാ ഇന്ത്യയുടെ വേള്‍ഡ് കപ്പ് വിന്നിംഗ് മൊമെന്റ് നീണ്ട 11 വര്‍ഷത്തിന് ശേഷം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന രവിശാസ്ത്രി.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയായിരുന്നു ശാസ്ത്രി ആ വണ്‍സ് ഇന്‍ എ ലൈഫ് ടൈം മൊമന്റ് പുനരാവിഷ്‌കരിച്ചത്. ഐ.പി.എല്‍ 2022യിലെ കമന്റേറ്ററായ ശാസ്ത്രി ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിംഗിന് ശേഷമുള്ള ഡഗ് ഔട്ട് ഡിസ്‌കഷനിലായിരുന്നു ധോണി വിജയ റണ്‍ നേടിയപ്പോഴുള്ള കമന്ററി വീണ്ടും പറഞ്ഞ് ക്രിക്കറ്റ് ലോകത്തിന്റെ മണം കവര്‍ന്നത്.

Sreesanth back to work

‘ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍, പാര്‍ട്ടി ബിഗിന്‍സ് ഇന്‍ ദി ഡ്രസിംഗ് റൂം…’ എന്ന ഐക്കോണിക് കമന്ററി വീണ്ടും ഓര്‍ത്തെടുത്തു പറയുമ്പോള്‍ ഏറെ ആവേശത്തിലായിരുന്നു ശാസ്ത്രി. കസേരയില്‍ ഇരിപ്പുറയ്ക്കാതെ ചാടിയെഴുന്നേറ്റ് അത്യന്തം ആവേശത്തോടെയാണ് ശാസ്ത്രി വീണ്ടും ആ കമന്ററി പറഞ്ഞത്.

അന്നത്തെ വേള്‍ഡ് കപ്പ് വിന്നിംഗ് സ്‌ക്വാഡിലുണ്ടായിരുന്ന ഹര്‍ഭജനും കമന്ററി പറയുമ്പോള്‍ ശാസ്ത്രിക്കൊപ്പമുണ്ടായിരുന്നു. ഡഗ് ഔട്ടിലെ വീഡിയോ ശാസ്ത്രി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ഇലവനില്‍ ശ്രീശാന്തിനെ ഒഴിച്ച് മറ്റെല്ലാ താരങ്ങളെയും ടാഗ് ചെയ്താണ് താരം വീഡിയോ പങ്കുവെച്ചത്. ശ്രീശാന്തിനെ ശാസ്ത്രി ഒഴിവാക്കിയത് മനപ്പൂര്‍വ്വമാണോ അതോ യാദൃച്ഛികമായാണോ എന്ന് ചര്‍ച്ച ചെയ്യുകയാണ് ക്രിക്കറ്റ് ലോകം.

സഞ്ജുവിന്റെ പേടി ഇതാണ്..

ഇത് ഇന്ത്യൻ പ്രീമിയർ ലീഗോ, അതോ ഇന്ത്യൻ രാഹുൽ ലീഗോ