ഇത്തവണത്തെ മെഗാ ലേലത്തിൽ ആർസിബിയുടെ നീക്കങ്ങളിൽ ആരാധകർക്ക് സമ്മിശ്ര അഭിപ്രായമാണുള്ളത്. ലേലത്തിൽ ആർസിബി മികച്ച നീക്കം നടത്തിയെന്ന് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുമ്പോൾ ആർസിബിയുടെ നീക്കങ്ങൾ ശരാശരി മാത്രമാണെന്നാണ് മറുഭാഗത്തിന്റെ വാദം. ലേലം വിളിയിൽ സമ്മിശ്ര അഭിപ്രായം ഉണ്ടെങ്കിലും ആർസിബി നടത്തിയ വളരെ മികച്ചൊരു നീക്കാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
കേവലം 2.60 കോടിക്ക് ആർസിബി വാങ്ങിച്ച ഇംഗ്ലീഷ് യുവതാരം ജേക്കബ് ബെഥേൽ ആർസിബി ലേലത്തിൽ നടത്തിയ ഏറ്റവും മികച്ച ഓപ്‌ഷനായനാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കേവലം 21 വയസ് മാത്രം പ്രായമുള്ള ഈ ഇംഗ്ലീഷ് ഓൾ റൗണ്ടർ വലിയ ഭാവി കണക്കാക്കുന്ന താരമാണ്.
സമീപ കാലത്തായി മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ കാലെടുത്ത് വെച്ച ബെഥേൽ ടി20യിൽ ആകെ കളിച്ച 6 ഇന്നിങ്‌സുകളിൽ 173 റൺസ് നേടിയിട്ടുണ്ട്. 57.66 ആണ് താരത്തിന്റെ ശരാശരി. 167.96 സ്ട്രൈക്ക് റൈറ്റ്.
കണക്കുകൾ മാത്രമല്ല, അക്രോബാറ്റിക്ക് ഷോർട്ടുകൾക്കും പേര് കേട്ട താരമാണ് ബെഥേൽ. എന്ത് കൊണ്ട് ടി20 ഫോർമാറ്റിന് യോജിച്ച താരം ലോകക്രിക്കറ്റിലെ ബിഗ് തിങ്കുകളിൽ ഒന്നാണ്.
വളരെ കൃത്യമായി ആർസിബി താരത്തെ ഉപയോഗിച്ചാൽ ദീർഘ നാളത്തേക്ക് ആർസിബിയ്ക്ക് മുതൽ കൂട്ടാവുമെന്ന് ഉറപ്പുള്ള താരമാണ് ജേക്കബ് ബെഥേൽ.