in ,

LOVELOVE

ബാംഗ്ലൂരിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ പോരാളികൾ കേട്ടു, ഐ പി എൽ പ്ലേ ഓഫ്‌ ചിത്രമായി..

സീസണിൽ പ്ലേ ഓഫിൽ കേറുന്ന അവസാന ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത്‌ ടൈറ്റൻസ്‌, രാജസ്ഥാൻ റോയൽസ്, ലക്ക്നൗ സൂപ്പർ ജയന്റ്സ് എന്നിവരാണ് പ്ലേ ഓഫീന് യോഗ്യത നേടിയ മറ്റു ടീമുകൾ. നാല് മത്സരങ്ങളാണ് പ്ലേ ഓഫിലുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിന്റെ ഐ പി എൽ പ്ലേ ഓഫ്‌ ചിത്രമായി . മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തോടെ ഐ പി എൽ പ്ലേ ഓഫ്‌ ചിത്രമായി. ഇന്നലെ നടന്ന മത്സരത്തിലേക്ക് കണ്ണും നോക്കിയിരുന്ന ബാംഗ്ലൂർ പ്രതീക്ഷിച്ച മത്സര ഫലം തന്നെയാണ് ലഭിച്ചത്.

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചാൽ മാത്രമേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് കുതിക്കാൻ സാധിക്കുമായിരുന്നോള്ളൂ. അത് കൊണ്ട് തന്നെ ഇന്നലെ ബാംഗ്ലൂർ ഔദ്യോഗികമായി തന്നെ തങ്ങളുടെ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ പിന്തുണച്ചു കൊണ്ട് രംഗത്ത്‌ വന്നിരുന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 5 വിക്കറ്റിന് വിജയിച്ചിരുന്നു.

നേരത്തെ ടോസ് ലഭിച്ച മുംബൈ നായകൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുത്തു.ഡൽഹിക്ക് വേണ്ടി പന്തും ഷായും പവല്ലും തരകേടില്ലാത്ത രീതിയിൽ ബാറ്റ് വീശിയപ്പോൾ ഡൽഹി 159/7. മുംബൈക്ക്‌ വേണ്ടി ബുമ്ര 3 വിക്കറ്റ് നേടി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക്‌ വേണ്ടി കിഷനും ബ്രെവിസ് തിലകും ഡേവിഡും നന്നായി തന്നെ ബാറ്റ് വീശിയപ്പോൾ അഞ്ചു വിക്കറ്റ് ജയം.

മുംബൈയുടെ വിജയത്തോടെ കൂടി സീസണിൽ പ്ലേ ഓഫിൽ കേറുന്ന അവസാന ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത്‌ ടൈറ്റൻസ്‌, രാജസ്ഥാൻ റോയൽസ്, ലക്ക്നൗ സൂപ്പർ ജയന്റ്സ് എന്നിവരാണ് പ്ലേ ഓഫീന് യോഗ്യത നേടിയ മറ്റു ടീമുകൾ. നാല് മത്സരങ്ങളാണ് പ്ലേ ഓഫിലുള്ളത്.

വാഴകളെ ചവിട്ടിപ്പുറത്താക്കുന്നു, SD ?? ഇനിയവൻ വേണ്ട

എംബപ്പേ റയൽ മാഡ്രിഡ് ഓഫറിൽ നിന്നും പിന്നോട്ടടിക്കാൻ ഒരു കാരണം ഒരു ബ്രസീലിയൻ യുവ താരമാണെന്നു പറയുന്നത് എത്ര കണ്ടു ശെരിയാണ് ?????