in ,

LOVELOVE

ഫാഫ് യുഗത്തിൽ ആദ്യ വിജയം നേടി ബാംഗ്ലൂർ.

ഫാഫിന്റെ കീഴിൽ ബാംഗ്ലൂരുവിന് ആദ്യ വിജയം. കൊൽക്കത്തയെ തോല്പിച്ചത് മൂന്നു വിക്കറ്റിന് ടോസ് ലഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെ ബാറ്റിങ്ങിന് അയച്ചു

ഫാഫിന്റെ കീഴിൽ ബാംഗ്ലൂരുവിന് ആദ്യ വിജയം. കൊൽക്കത്തയെ തോല്പിച്ചത് മൂന്നു വിക്കറ്റിന്

ടോസ് ലഭിച്ച ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസ് കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെ ബാറ്റിങ്ങിന് അയച്ചു. റോയൽ ചലഞ്ചേഴ്‌സിന്റെ കൃത്യതയാർന്ന ബൌളിങ്ങിൽ കൊൽക്കത്തക്ക് ആകെ നേടാൻ സാധിച്ചത് 128 റൺസ്.

ബാംഗ്ലൂരിന് വേണ്ടി ഹസരങ്ക നാലും ആകാശ് ദീപ് മൂന്നും ഹർഷൽ രണ്ടും സിറാജ് ഒന്നും വീതം വിക്കറ്റുകൾ വീഴ്ത്തി.18 പന്തിൽ 25 റൺസ് നേടിയ റസലാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം പിഴച്ചു. ഫാഫിനെ സൗത്തീയും കോഹ്ലിയെയും അനൂജ് റാവാത്തിനെയും ഉമേഷ്‌ യാദവ് മടക്കിയതോടെ ബാംഗ്ലൂർ 17/3 എന്നാ നിലയിലേക്ക് തകർന്നു വീണു.വില്ലിയും രുതർഫോർഡും ശ്രമിച്ചു നോക്കിയെങ്കിലും വില്ലിയെ പുറത്താക്കി നരേൻ കൊൽക്കത്തയെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വരുമെന്ന് തോന്നിച്ചെങ്കിലും കാർത്തിക്കും ഹർഷലും ബാംഗ്ലൂരിനെ വിജയ തീരത്ത് എത്തിച്ചു.

ഹർഷലിന് മറ്റൊരു റെക്കോർഡ് കൂടി സ്വന്തം

മെസ്സി തിരകെ വരുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂ…