in

OMGOMG LOVELOVE LOLLOL CryCry

“അവസാനം വരെ പോരാടും”; ചാമ്പ്യൻസ് ലീഗിന് ഫേവറിറ്റുകളില്ല എന്നും റയൽ പരിശീലകൻ

“റയൽ മാഡ്രിഡ് അവസാനം വരെ പോരാടും എന്നതാണ് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന കാര്യം, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഈ പതിപ്പിന് വ്യക്തമായ ഫേവറിറ്റുകളൊന്നുമില്ല, നിങ്ങൾ സൂചിപ്പിച്ച ബയേൺ, ലിവർപൂൾ, പിഎസ്ജി തുടങ്ങിയ ടീമുകളുണ്ട്, എന്നാൽ റയലും അത്‌ലറ്റിക്കോയും അങ്ങനെ തന്നെയാണ്.”

Ancellotti Real Madrid (1)

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനുമായാണ് പതിമൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള സ്പാനിഷ് ക്ലബ്ബ്‌ റയൽ മാഡ്രിഡ്‌ ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്, ഫെബ്രുവരി – മാർച്ച്‌ മാസങ്ങളിലായാണ് രണ്ട് പാദ മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറുക,

അതേസമയം റയൽ മാഡ്രിഡ്‌ പരിശീലകൻ കാർലോ ആൻസലോട്ടി ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിനെ പറ്റി സംസാരിച്ചിരിക്കുകയാണ്, അവസാനം വരെ റയൽ മാഡ്രിഡ്‌ പോരാടുമെന്നും, ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് വ്യക്തമായ ഫേവറിറ്റുകളില്ല എന്നും റയൽ പരിശീലകൻ പറഞ്ഞു,

Ancellotti Real Madrid (1)

“റയൽ മാഡ്രിഡ് അവസാനം വരെ പോരാടും എന്നതാണ് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന കാര്യം, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഈ പതിപ്പിന് വ്യക്തമായ ഫേവറിറ്റുകളൊന്നുമില്ല, നിങ്ങൾ സൂചിപ്പിച്ച ബയേൺ, ലിവർപൂൾ, പിഎസ്ജി തുടങ്ങിയ ടീമുകളുണ്ട്, എന്നാൽ റയലും അത്‌ലറ്റിക്കോയും അങ്ങനെ തന്നെയാണ്.”

“ഇത്തരത്തിലുള്ള യൂറോപ്യൻ ടൂർണമെന്റിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് വലിയ രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയും, സ്പാനിഷ് ടീമുകൾക്ക് എല്ലാ യൂറോപ്യൻ മത്സരങ്ങൾക്കും വേണ്ടി പോരാടാനാകുമെന്ന് ഞാൻ കരുതുന്നു, കാരണം അവർ നല്ല ഫുട്ബോൾ കളിക്കുന്നു.” – എന്നാണ് കാർലോ ആൻസലോട്ടി പറഞ്ഞത്.

നിലവിൽ ലാലിഗ പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന റയൽ മാഡ്രിഡ്, മിന്നുന്ന ഫോമിലാണ് പരിശീലകൻ കാർലോ ആൻസലോട്ടിക്ക് കീഴിൽ കളിച്ചുകൊണ്ടിരിക്കുന്നത്, കരീം ബെൻസമയും വിനീഷ്യസ് ജൂനിയറുമടങ്ങുന്ന മുന്നേറ്റനിര യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്, തങ്ങളുടെ 14-ആമത് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ റയലിനു കഴിയുമോ എന്ന് കാത്തിരുന്നു കാണാം…

അമിതമായ ആത്മവിശ്വാസം വേണ്ട കഴിഞ്ഞ സീസണിലെ കാര്യം മറക്കണ്ട, ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മുന്നറിയിപ്പ്!

PSG താരങ്ങൾ എംബാപ്പെക്ക് നൽകിയ ‘2050’ ജേഴ്‌സിയെ പറ്റി PSG സൂപ്പർ താരം സംസാരിക്കുന്നു…