ട്രാൻസ്ഫർ വിപണിയിൽ എന്നും കൃത്യവും സൂക്ഷ്മവുമായ നീക്കങ്ങൾ നടത്തുന്ന ക്ലബാണ് റയൽ മാഡ്രിഡ്. ജൂഡ് ബെല്ലിങ്ഹാം, എംബാപ്പെ തുടങ്ങിയ താരങ്ങളെ അവർ ടീമിലെത്തിച്ചത് ഇതേ നിരീക്ഷണപാടവുമായാണ്. എന്നാൽ ട്രാൻസ്‌ഫർ വിപണിയിൽ തങ്ങളുടെ തന്ത്രപരമായ നീക്കങ്ങൾ അവസാനിപ്പിക്കാൻ അവർ ഒരുക്കമല്ല. അടുത്ത സമ്മർ ട്രാൻസ്ഫർ വിപണിയിൽ 5 താരങ്ങളെയാണ് അവർ നോട്ടമിടുന്നത്. ആ 5 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം…
- ജമാൽ മുസിയാല
റയലിന്റെ പട്ടികയിലെ പ്രഥമതാരമാണ് മുസിയാല. നിലവിൽ ബയേണിൽ പന്ത് തട്ടുന്ന ഈ 21 കാരന് 2026 വരെ ജർമൻ വമ്പന്മാരുമായി കരാറുണ്ട്. എന്നാൽ റയൽ മാഡ്രിഡ്, താരത്തിനായി ആഗ്രഹം പ്രകടിപ്പിച്ചതോടെ ബയേൺ മുന്നോട്ട് വെച്ച പുതിയ കരാറിൽ ഒപ്പിടാൻ മുസിയാല വിസമ്മതിച്ചതോടെ കാര്യങ്ങൾ ആദ്യഘട്ടത്തിൽ റയലിന് അനുകൂലമായിട്ടുണ്ട്.
- റോഡ്രി
മാഞ്ചെസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയും റയലിന്റെ ടാർഗെറ്റിലുള്ള താരമാണ്. മോഡ്രിച്ച് അടുത്ത സീസണിൽ ക്ലബ് വിടുന്നതോടെ പകരക്കാരനായാണ് റയൽ റോഡ്രിയെ ലക്ഷ്യമിടുന്നത്. എന്നാൽ താരത്തെ വിട്ടുകൊടുക്കാതിരിക്കാൻ സിറ്റി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് എന്നത് റയലിന് തലവേദനയാണ്.
- ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്
ഡാനി കാർവാഹാളിന് ബാക്ക്അപ്പായാണ് ലിവർപൂളിന്റെ ഈ വിങ് ബാക്കിനെ റയൽ നോട്ടമിടുന്നത്. ഈ സീസണോട് കൂടി താരം ഫ്രീ ഏജന്റ് ആവുന്നു എന്നത് റയലിന് കാര്യങ്ങൾ അനുകൂലമാക്കുന്നു.
- വില്യം സലീബ/ ക്രിസ്ത്യൻ റോമെറോ
സെന്റർ ബാക്ക് പൊസിഷനിലേക്ക് റയൽ നോട്ടമിടുന്ന രണ്ട് താരങ്ങളാണ് ആഴ്സനലിന്റെ വില്യം സലിബയും ടോട്ടൻഹാമിന്റെ ക്രിസ്ത്യൻ റോമെറോയും. ഇതിൽ റോമെറോയ്ക്കാണ് റയൽ കൂടുതൽ പ്രാധാന്യം നൽകുന്നത്.