അടുത്ത സീസണിലേക്ക് ഒരു പിടി മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. ഇതിനോടകം എംബാപ്പെയെ സ്വന്തമാക്കിയ അവർ ചാമ്പ്യൻസ് ലീഗ് നിലനിർത്താനായി മറ്റൊരു സൂപ്പർ താരത്തെ കൂടി സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ഇംഗ്ലീഷ് താരത്തെയാണ് റയൽ നിലവിൽ ലക്ഷ്യമിടുന്നത്.
ALSO READ: ആശാനില്ലാതെ എന്ത് ആഘോഷം; ബർണബ്യൂവിൽ റോണോയെ അനുകരിച്ച് എംബാപ്പെ; വീഡിയോ കാണാം
ഇംഗ്ലീഷ് റൈറ്റ് ബാക്ക് ട്രെന്റ് അലക്‌സാണ്ടർ അർനോൾഡിനെയാണ് റയൽ ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ റയലിന്റെ റൈറ്റ് ബാക്ക് ഡാനി കാർവഹലാണ്. 2013 മുതൽ റയലിന്റെ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമായ കർവഹാളിന്റെ കരാർ അടുത്ത സീസണോടെ റയൽ അവസാനിക്കും. കൂടാതെ താരത്തിന് പ്രായം 32 പിന്നിട്ടിരിക്കുകയാണ്.
ALSO READ: കോപ ആഘോഷം അതിര് കടന്നു; വംശീയവിഷം തുപ്പി അർജന്റീന താരങ്ങൾ; എൻസോയെ ഒറ്റപ്പെടുത്തി സഹതാരങ്ങൾ
ഈ സാഹചര്യത്തിലാണ് കർവാഹാളിന് പകരം അർനോഡിനെ റയൽ ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ ലിവർപൂളിന്റെ താരമായ അർനോൾഡിന് 2025 വരെ ലിവർപൂളിൽ കരാറുണ്ട്. അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫർ ആയോ അല്ലെങ്കിൽ ഈ സീസണിൽ തന്നെ ട്രാൻസ്ഫർ ഫീ നൽകിയോ ആയിരിക്കും താരത്തെ റയൽ സ്വന്തമാക്കുക.
ALSO READ: യൂറോയിൽ ദുരന്തമായി; മോശം റെക്കോർഡിൽ ഇടം പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
2016 മുതൽ ലിവർപൂളിന് വേണ്ടി കളിച്ച് തുടങ്ങിയ അർണോൾഡ് ഇത് വരെ ക്ലബ്ബിനായി 225 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുർഗൻ ക്ളോപ്പ് ഇറയിൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗുമൊക്കെ സ്വന്തമാക്കുമ്പോൾ ക്ളോപ്പിന്റെ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു അർണോൾഡ്.
ALSO READ: ആ വമ്പൻ ക്ലബ്ബിനായി തനിക്ക് കളിക്കണം; സിറ്റി വിടുന്നതിന്റെ സൂചന നൽകി ഹലാൻഡ്
അതേ സമയം, പോർച്ചുഗീസ് ഗോൾ കീപ്പർ ഡിയാഗോ കോസ്റ്റയെയും റയൽ ലക്ഷ്യം വെയ്ക്കുന്നതായി നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. കോർട്ടുവയ്ക്ക് പകരക്കാരനായാണ് റയൽ കോസ്റ്റയെ നോട്ടമിട്ടിരിക്കുന്നത്.