in

1000 ഗോളിന്റെ നിറവിൽ റയലിന് തകർപ്പൻ വിജയം…

നിലവിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ഒട്ടു മിക്ക റെക്കോർഡുകളും ഈ സ്പാനിഷ് ക്ലബ്ബിന് തന്നെയാണ്. ഈ ചരിത്ര നേട്ടം അവരുടെ കിരീടത്തിലെ ഒരു പൊൻതൂവൽ കൂടി മാത്രമാണ്.

Real Madrid scores 1000

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡോനിറ്റ്സ്കിനെ വീഴ്ത്തി റയൽ മാഡ്രിഡ്‌ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു റയൽ മാഡ്രിഡിന്റെ ഇന്നത്തെ ജയം. 14ാം മിനിറ്റിലും 61ാം മിനിറ്റിലും ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസീമ നേടിയ ഇരട്ട ഗോളുകളാണ് റയൽ മാഡ്രിഡിനെ വിജയത്തിലേക്ക് നയിച്ചത്.

ബെൻസീമയുടെ രണ്ട് ഗോളിനും വഴിയൊരുക്കി കൊടുത്തത് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ ആണ്. ലോക ഫുട്ബോളിൽ അദ്ദേഹം തൻറെതായ ഒരു മേൽവിലാസം ഉണ്ടാക്കി എടുക്കുവാൻ തുടങ്ങിയിരിക്കുകയാണ്, വരാൻപോകുന്ന നാടുകളിൽ അദ്ദേഹം ബ്രസീലിൽ ഇതിഹാസങ്ങളിൽ ഒന്നായ വാഴ്ത്തപ്പെടും എന്നത് ഉറപ്പാണ്.

Real Madrid scores 1000

ഇന്നത്തെ വിജയം റയലിന് വെറുമൊരു ജയം മാത്രമല്ല.യൂറോപ്പിലെ എറ്റവും വലിയ ക്ലബ്‌ കോമ്പറ്റിഷനായ യുവേഫ ചാമ്പ്യൻസ് ലീഗിൽ 1000 ഗോളുകൾ തികച്ച് യൂറോപ്യൻ വമ്പന്മാരായ റയൽ മാഡ്രിഡ്‌ തങ്ങളുടെ അധീശത്വം ഊട്ടിയുമുറപ്പിച്ചു.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഈ ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ടീമാണ് റയൽ മാഡ്രിഡ്‌. ഇന്ന് നടന്ന മത്സരത്തിൽ ഷാക്തർ ഡോനിറ്റ്സ്കിനെതിരെ കരിം ബെൻസെമ നേടിയ ഗോളാണ് റയൽ മാഡ്രിഡിനെ ഈ നേട്ടത്തിലെക്ക് എത്തിച്ചത്.

നിലവിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ഒട്ടു മിക്ക റെക്കോർഡുകളും ഈ സ്പാനിഷ് ക്ലബ്ബിന് തന്നെയാണ്. ഈ ചരിത്ര നേട്ടം അവരുടെ കിരീടത്തിലെ ഒരു പൊൻതൂവൽ കൂടി മാത്രമാണ്.

Liverpool Don't "Deserve" Champions League Next Season: Jurgen Klopp

അത്ലറ്റികോയെ ആൻഫീൽഡിൽ ക്ലോപ്പിന്റെ പോരാളികൾ കുഴിവെട്ടി മൂടി…

പരിക്ക് പറ്റിയ മെസ്സി ടീമിൽ! അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു…