in , , , ,

OMGOMG

ചൗമിനിയെ തരാം, പകരം അർജന്റീനൻ താരത്തെ വേണം; പുതിയ നീക്കവുമായി റയൽ

മധ്യനിരയിൽ ചില മാറ്റങ്ങൾ കൊണ്ട് വരാൻ സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡി ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് മിഡ്ഫീൽഡർ ചൗമിനിയെ നൽകി പകരം അർജന്റീനൻ യുവതാരത്തെ ടീമിലെത്തിക്കാനാണ് റയൽ ഒരുങ്ങുന്നത്.

മധ്യനിരയിൽ ചില മാറ്റങ്ങൾ കൊണ്ട് വരാൻ സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡി ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് മിഡ്ഫീൽഡർ ചൗമിനിയെ നൽകി പകരം അർജന്റീനൻ യുവതാരത്തെ ടീമിലെത്തിക്കാനാണ് റയൽ ഒരുങ്ങുന്നത്.

റിപോർട്ടുകൾ പ്രകാരം റയൽ ബോസ് കാർലോ ആഞ്ചലോട്ടിക്ക് ചെൽസിയിൽ കളിക്കുന്ന അർജന്റീനൻ യുവമധ്യനിര താരം എൻസോ ഫെർണാണ്ടസിന്റെ ടീമിലെത്തിക്കാൻ അതിയായ ആഗ്രഹമുണ്ട്. എൻസോയെ ടീമിലെത്തിക്കാൻ ചൗമിനിയെ ചെൽസിക്ക് കൈമാറാനും റയലും ആഞ്ചലോട്ടിയും തയ്യാറാണ്.

എന്നാൽ ഈ നീക്കത്തോടെ ചെൽസി എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്. കാരണം ചെൽസിക്കും നിർണായകമായ താരമാണ് എൻസോ. അതിനാൽ അവർ താരത്തെ വിട്ട് കൊടുക്കാൻ തയാറാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

എൻസോയെ കൂടാതെ അൽ നസ്റിൽ നിന്നും സ്പാനിഷ് താരം ലപോർട്ടയെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലും സ്വന്തമാക്കാൻ റയലിന് പദ്ധതികളുണ്ട്. പ്രതിരോധത്തിൽ ഡേവിഡ് അലാബ, റുഡിഗർ എന്നിവരുടെ പരിക്കാണ് ലപോർട്ടയെ കൊണ്ട് വരാൻ റയലിനെ പ്രേരിപ്പിക്കുന്നത്.

ലിവർപൂളിന്റെ ഇംഗ്ലീഷ് താരം ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ്, ജർമൻ താരം ഫ്ലോറിയൻ വിർട്ട്സ് തുടങ്ങിയവരൊക്കെ റയലിന്റെ അടുത്ത സീസണിലെ പ്രധാന ടാർഗെറ്റുകളാണ്.

തള്ളിയില്ല, ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു; ഇതാണ് മൈക്കേൽ സ്റ്റാറേ

ഐഎസ്എൽ വമ്പന്മാർക്ക് തിരച്ചടി; രണ്ട് സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിൽ, അടുത്ത രണ്ട് മത്സരവും നഷ്ടമാക്കും…