in , , , ,

LOVELOVE OMGOMG LOLLOL CryCry

മുസിയാല വേണ്ട; പകരം അവനെ എന്ത് വിലകൊടുത്തും സ്വന്തമാക്കണം; വീണ്ടും ഞെട്ടിക്കാൻ പെരസും റയലും

മികച്ച നീക്കങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുന്ന കാര്യത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് മോശക്കാരല്ല. എന്നാൽ വീണ്ടും രണ്ട് നീക്കങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്. കളിക്കാനും കളി പഠിപ്പിക്കാനും രണ്ട് സൂപ്പർ താരങ്ങളെയാണ് റയൽ നോട്ടമിട്ടിരിക്കുന്നത്.

മികച്ച നീക്കങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുന്ന കാര്യത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് മോശക്കാരല്ല. എന്നാൽ വീണ്ടും രണ്ട് നീക്കങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്. കളിക്കാനും കളി പഠിപ്പിക്കാനും രണ്ട് സൂപ്പർ താരങ്ങളെയാണ് റയൽ നോട്ടമിട്ടിരിക്കുന്നത്.

‘ദി ലാസ്റ്റ് ഡാൻസ്’; മെസ്സി വീണ്ടും ക്യാമ്പ്നൗവിലേക്ക് പന്ത് തട്ടാനെത്തുന്നു?; പുതിയ അപ്‌ഡേറ്റുകൾ പുറത്ത്

ബുണ്ടസ്ലീഗ ക്ലബ് ബയേർ ലെവർകുസെന്റെ 21 കാരനായ ജർമൻ മുന്നേറ്റതാരം ഫ്ലോറിയൻ വിർട്ട്സിനെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ റാഞ്ചാനാണ് സ്പാനിഷ് വമ്പന്മാരുടെ ആദ്യനീക്കം. ജമാൽ മുസിയാലയായിരുന്നു റയലിന്റെ ആദ്യ ലക്ഷ്യമെങ്കിലും ഇപ്പോൾ റയൽ മുസിയാലയിൽ നിന്നും വിർട്ട്സിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചതായാണ് റിപോർട്ടുകൾ.

നെയ്മറുടെ ട്രാൻസ്ഫർ റെക്കോർഡ് കടപുഴകും; 21 കാരന് വേണ്ടി പണപ്പെട്ടിയുമായി റയലടക്കം 4 വമ്പന്മാർ രംഗത്ത്

വിർട്ട്സിനെ മാത്രമല്ല, ജർമനിയിൽ അത്ഭുതം സൃഷ്‌ടിച്ച ലെവർകൂസന്റെ പരിശീലകനും മുൻ റയൽ താരവുമായ സാബി അലോൺസോയെയും റയൽ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ കാർലോ ആഞ്ചലോട്ടിക്ക് 2026 വരെ കരാറുണ്ടെങ്കിലും ആഞ്ചലോട്ടിക്ക് ശേഷം സാബിയെ പരിശീലകനാക്കാൻ റയൽ നീക്കം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ.

റയൽ വേട്ട അവസാനിപ്പിക്കില്ല; അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യം 5 കിടിലൻ താരങ്ങൾ

അതേ സമയം, ഫ്ലോറിയൻ വിർട്ട്സിനെ എന്ത് വില കൊടുത്തും അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാനാണ് റയലിന്റെ നീക്കം. കൂടാതെ അവരുടെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിന് 2027 വരെ ക്ലബ്ബിൽ കരാറുണ്ടെങ്കിലും കരാർ പുതുക്കാനുള്ള പുതിയ നീക്കങ്ങളോട് വിനീഷ്യസ് ഇത് വരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കൂടാതെ സ്പെയിനിലെ വംശീയ വിദ്വേഷങ്ങൾക്കതിരെയും താരം പ്രതികരണം നടത്തിയത് താരം സ്പെയിനിൽ തൃപ്‌തനല്ല എന്ന സൂചനകളാണ് തരുന്നത്. കൂടാതെ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെൻറ്റ് ഫണ്ട് താരത്തിന് പിന്നാലെ വമ്പൻ ഓഫറുമായും രംഗത്തുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ഭയക്കണം; ഈസ്റ്റ് ബംഗാളിന്റെ സൂപ്പർ താരം തിരിച്ചെത്തി

കിടിലൻ ജർമൻ താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരുന്നു👀അവസാനം ട്വിസ്റ്റുകൾ വന്നത് ഈ വഴിയാണ്..