in , , ,

അൽ നസ്ർ താരത്തെ റാഞ്ചാൻ റയൽ മാഡ്രിഡ്; ലക്ഷ്യം വിന്റർ ട്രാൻസ്‌ഫർ

സെന്റർ ബാക്ക് പൊസിഷനിലേക്ക് റയൽ മാഡ്രിഡിന് താരങ്ങളെ ആവശ്യമുണ്ട്. നിലവിലെ ടീമിലെ ഡേവിഡ് അലാബ പരിക്കിന്റെ പിടിയിലാണ്. ലീഗ് മത്സരങ്ങളും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുമടക്കം നിരവധി മത്സരങ്ങൾ കളിക്കാനുള്ളതിനാൽ അവർക്ക് സെന്റർ ബാക്ക് പൊസിഷനിലേക്ക് താരങ്ങളെ ആവശ്യമുണ്ട്.

സെന്റർ ബാക്ക് പൊസിഷനിലേക്ക് റയൽ മാഡ്രിഡിന് താരങ്ങളെ ആവശ്യമുണ്ട്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ലെനി യോറോയ്ക്ക് വേണ്ടി അവർ ശ്രമങ്ങൾ നടത്തിയെങ്കിലും താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുകയായിരുന്നു. കൂടാതെ നിലവിലെ ടീമിലെ ഡേവിഡ് അലാബ പരിക്കിന്റെ പിടിയിലാണ്. ലീഗ് മത്സരങ്ങളും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുമടക്കം നിരവധി മത്സരങ്ങൾ കളിക്കാനുള്ളതിനാൽ അവർക്ക് സെന്റർ ബാക്ക് പൊസിഷനിലേക്ക് താരങ്ങളെ ആവശ്യമുണ്ട്. ഈ ജനുവരി ട്രാൻസ്ഫറിൽ റയൽ ചില സെന്റർ ബാക്ക് താരങ്ങളെ ടീമിലെത്തിക്കുമെന്നാണ് റിപോർട്ടുകൾ.

സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ട് പ്രകാരം റയൽ മാഡ്രിഡ് നോട്ടമിടുന്ന സെന്റർ ബാക്ക് താരങ്ങളിൽ പ്രധാനി നിലവിൽ അൽ നസ്റിന് വേണ്ടി കളിക്കുന്ന അയ്മെറിക് ലാപോർട്ടെയെയാണ്. താരത്തെ അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിക്കാനാണ് റയലിന്റെ നീക്കം.

2023 ൽ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് താരം അൽ നസ്റിലേക്ക് പോകുന്നത്. എന്നാൽ സൗദിയിലെ ഒരൊറ്റ സീസണ് ശേഷം കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താരം യൂറോപ്പിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ യൂറോപ്യൻ ട്രാൻസ്ഫർ നടക്കാത്തതിനാൽ താരം അൽ നസ്റിൽ തുടരുകയായിരുന്നു.

താരത്തിന് സ്പെയിൻ ദേശീയ ടീമിലേക്ക് തിരിച്ചെത്താനും ആഗ്രഹമുണ്ട്. അതിനാൽ ലാലിഗയിൽ നിന്നുള്ള ഓഫർ താരം പരിഗണിക്കാൻ സാധ്യതയുണ്ട്.

30 കാരനായ ലപോർട്ടയെ റയലിന് പ്രഥമ സെന്റർ ബാക്കായും ബാക്ക് അപ്പ് ഓപ്‌ഷനായും ഉപയോഗിക്കാൻ സാധിക്കും.

വർഷങ്ങളുടെ കാത്തിരിപ്പ്; ഒടുവിൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് അവസരം; എല്ലാത്തിനും ഗംഭീർ വേണ്ടി വന്നു

ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കലികാലം; മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കടന്ന് പോകുന്നത് കടുത്ത പ്രതിസന്ധിയിൽ