യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കുമിടയിലും ട്രാൻസ്ഫർ വിപണി സജീവമാണ്. യൂറോയിലും കോപ്പയിലും മികച്ച പ്രകടനം നടത്തുന്ന താരങ്ങളെയും വമ്പൻ ക്ലബ്ബുകൾ നോട്ടമിടുന്നുണ്ട്. അത്തരത്തിൽ യൂറോയിൽ തിളങ്ങിയ ഒരു വമ്പൻ താരത്തെ നോട്ടമിട്ടിരിക്കുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.
ALSO READ: യുവതാരങ്ങൾ പോലും മുട്ട്മടക്കി; 39 ആം വയസ്സിൽ അപൂർവ റെക്കോർഡ് തൂക്കി റോണോ
യൂറോ കപ്പിൽ പോർച്ചുഗലിന്റെ രക്ഷകനായ ഗോൾ കീപ്പർ ഡിയാഗോ കോസ്റ്റയെയാണ് റയൽ നോട്ടമിട്ടിരിക്കുന്നത്. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ സ്ലോവേനിയയുടെ മൂന്ന് കിക്കുകൾ തടഞ്ഞ് പോർച്ചുഗലിനെ ക്വാർട്ടറിലെത്തിച്ച കോസ്റ്റയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ALSO READ: 2026 ലേക്ക് റൊണാൾഡോ; പിന്തുണയുമായി പോർച്ചുഗൽ ടീം; ആരാധകർക്ക് സന്തോഷവാർത്ത
റയലിന്റെ അടുത്ത ഫസ്റ്റ് ചോയിസ് ഗോൾകീപ്പറായാണ് കോസ്റ്റയെ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ റയലിന്റെ ഫസ്റ്റ് ചോയിസ് ബെൽജിയം ഗോൾകീപ്പർ കോർട്ടുവയായിരുന്നു. എന്നാൽ അടുത്ത സീസണിൽ കോസ്റ്റ റയലിൽ എത്തിയാൽ കോർട്ടുവ ക്ലബ് വിടാനോ ബെഞ്ചിലിരിക്കാനോ സാധ്യതകളേറെയാണ്.
ALSO READ: റോണോയ്‌ക്കൊപ്പം ഹാപ്പിയല്ല; സൂപ്പർ താരം ടീം വിടുന്നു
നിലവിൽ പോർച്ചുഗൽ ക്ലബ് പോർട്ടോയ്ക്ക് വേണ്ടിയാണ് കോസ്റ്റ കളിക്കുന്നത്. 2027 വരെ താരത്തിന് പോർട്ടോയിൽ കരാറുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ റയൽ ട്രാൻസ്ഫർ ഫീ മുടക്കേണ്ടി വരും.
നിലവിൽ റയലിന്റെ നോട്ടപുള്ളിയാണ് കോസ്റ്റയെങ്കിലും ട്രാൻസ്ഫർ ഫീയുമായി ബന്ധപ്പെട്ട് ആശയകുഴപ്പമുണ്ടായാൽ റയൽ ഈ നീക്കത്തിൽ നിന്നും പിന്മാറാനായുള്ള സാധ്യതകളുണ്ട്.