in

LOVELOVE

റയലിന് എല്ലായിപ്പോഴും എല്ലാതും വിജയിക്കണം, റെക്കോർഡ് നേടിയ മാഴ്സലോയെ പ്രശംസിച്ചും പെരസ്

സ്പാനിഷ് സൂപ്പർ കോപ്പ കിരീടവിജയത്തിന് ശേഷം റയൽ മാഡ്രിഡ്‌ ടീമിനെയും, നായകനായ മാഴ്‌സലോ വിയേരയെയും പ്രശംസിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പ്രസിഡന്റായ ഫ്ലോറൻറ്റീനോ പെരസ്. തങ്ങൾക്ക് എല്ലായിപ്പോഴും എല്ലാതും വിജയിക്കണമെന്നും ഫ്ലോറൻറ്റീനോ പെരസ് കൂട്ടിച്ചേർത്തു.

marcelo

സ്പാനിഷ് സൂപ്പർ കോപ്പ ഫൈനൽ പോരാട്ടത്തിൽ അത്‌ലറ്റിക്കോ ബിൽബാവോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി റയൽ മാഡ്രിഡ്‌ തങ്ങളുടെ 12-ആമത് സ്പാനിഷ് സൂപ്പർ കോപ്പ കിരീടം സ്വന്തമാക്കി. ലൂക്ക മോഡ്രിച്, കരീം ബെൻസെമ എന്നിവരാണ് റയലിനു വേണ്ടി ഗോളുകൾ നേടിയത്.

സ്പാനിഷ് സൂപ്പർ കോപ്പ കിരീടവിജയത്തിന് ശേഷം റയൽ മാഡ്രിഡ്‌ ടീമിനെയും, നായകനായ മാഴ്‌സലോ വിയേരയെയും പ്രശംസിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പ്രസിഡന്റായ ഫ്ലോറൻറ്റീനോ പെരസ്. തങ്ങൾക്ക് എല്ലായിപ്പോഴും എല്ലാതും വിജയിക്കണമെന്നും ഫ്ലോറൻറ്റീനോ പെരസ് കൂട്ടിച്ചേർത്തു.

marcelo

“മാഴ്സലോ ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന് ഒരു കൈയ്യടി ലഭിക്കേണ്ടത് വ്യക്തമാണ്, കൂടാതെ നിരവധി മാഡ്രിഡിസ്റ്റുകൾ ഉള്ള ഒരു സ്ഥലത്ത് അദ്ദേഹത്തിന് ആ റെക്കോർഡ് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.” – പെരസ് പറഞ്ഞു.

ബ്രസീലുകാരനായ മാഴ്സലോ വിയേര ഈ കിരീടവിജയത്തോടെ അതുല്യമായ റയൽ മാഡ്രിഡിലെ ഒരു റെക്കോർഡിനൊപ്പമെത്തി. റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന പാക്കോ ജെന്റോയുടെ (23 കിരീടങ്ങൾ) റെക്കോർഡിനോപ്പമാണ് മാഴ്‌സലോ എത്തിയത്.

ഒരു കിരീടം കൂടി മാഡ്രിഡിനൊപ്പം നേടാൻ മാഴ്‌സലോക്ക് കഴിഞ്ഞാൽ ആ റെക്കോർഡ് 24 കിരീടങ്ങളുമായി തന്റെ പേരിൽ മാത്രമാക്കി എഴുതാനും 33-കാരനായ ഈ ബ്രസീലിയൻ താരത്തിന് കഴിയും.

ഗോൾ വീഡിയോ – ഫിഫയുടെ മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് നേടിയ അർജന്റീന താരം സംസാരിക്കുന്നു

“ക്രിസ്റ്റ്യാനോയെ ഞങ്ങൾ മിസ് ചെയ്യുന്നു” – തുറന്നു പറഞ്ഞ് യുവന്റസ് സൂപ്പർ താരം