in

“എംബാപ്പെയും ഹാലൻഡും ബെർണബുവിൽ കളിക്കാനാഗ്രഹിക്കുന്നു” -റയലിന്റെ ഭാവിയെ പറ്റി പരിശീലകൻ സംസാരിക്കുന്നു…

റയൽ പരിശീലകൻ കാർലോ ആൻസലോട്ടി, സ്പാനിഷ് മാധ്യമമായ As-നോട്‌ സംസാരിക്കുമ്പോൾ റയൽ മാഡ്രിഡിന്റെ ഭാവിയെയും, എംബാപ്പെ-ഹാലൻഡ് എന്നീ താരങ്ങളെയും പറ്റി സംസാരിച്ചു, എംബാപ്പെയും ഹാലൻഡും പുതിയ സാന്റിയാഗോ ബെർണബുവിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് ആൻസലോട്ടി പറഞ്ഞത്, അതേസമയം 2022 അവസാനത്തോടെ സാന്റിയാഗോ ബെർണബു സ്റ്റേഡിയത്തിന്റെ മുഴുവൻ പണികളും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,

Mbappe and Haaland

ലോകഫുട്ബോളിന്റെ അടുത്ത യുഗം ചരിത്രത്തിൽ എഴുതി ചേർക്കാൻ കെൽപ്പുള്ള മികച്ച യുവതാരങ്ങൾ ഇതിനകം തന്നെ തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ കാണിച്ചു തുടങ്ങി, ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി യുഗത്തിന്റെ അവസാനം മുതൽ അടുത്ത ഫുട്ബോൾ യുഗം ആരംഭിക്കും,

അതെ, കയ്ലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ്, വിനീഷ്യസ് ജൂനിയർ, റോഡിഗോ ഗോസ്, ഫിൽ ഫോഡൻ, പെഡ്രി തുടങ്ങി ഇപ്പോൾ തന്നെ യൂറോപ്യൻ ഫുട്ബോളിൽ നിരവധി യുവരത്നങ്ങൾ വരവറിയിച്ചു കഴിഞ്ഞു,

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഉൾപ്പെടുന്ന എംബാപ്പെ, ഹാലൻഡ് എന്നീ രണ്ട് സൂപ്പർ താരങ്ങൾക്ക് വേണ്ടി നിരവധി വമ്പൻ ക്ലബ്ബുകളാണ് യൂറോപ്പിലുടനീളം വലവീശിയിരിക്കുന്നത്, റയൽ മാഡ്രിഡ്‌ എന്ന യൂറോപ്യൻ രാജാക്കന്മാർ തന്നെയാണ് ഈ രണ്ട് താരങ്ങളെയും ഒരുമിച്ച് ടീമിലെത്തിക്കാൻ സാധ്യതയുള്ള ഏക ടീമായി നിലവിലുള്ളത്,

Mbappe and Haaland

റയൽ പരിശീലകൻ കാർലോ ആൻസലോട്ടി, സ്പാനിഷ് മാധ്യമമായ As-നോട്‌ സംസാരിക്കുമ്പോൾ റയൽ മാഡ്രിഡിന്റെ ഭാവിയെയും, എംബാപ്പെ-ഹാലൻഡ് എന്നീ താരങ്ങളെയും പറ്റി സംസാരിച്ചു, എംബാപ്പെയും ഹാലൻഡും പുതിയ സാന്റിയാഗോ ബെർണബുവിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് ആൻസലോട്ടി പറഞ്ഞത്, അതേസമയം 2022 അവസാനത്തോടെ സാന്റിയാഗോ ബെർണബു സ്റ്റേഡിയത്തിന്റെ മുഴുവൻ പണികളും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,

“കയ്ലിയൻ എംബാപ്പെയും എർലിംഗ് ഹാലൻഡും പുതിയ ബെർണബുവിൽ (2022 അവസാനം) കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും അതെ, പക്ഷേ ഈ ടീമിന്റെ ഭാവി ഇതിനകം തന്നെ എഴുതിയിട്ടുണ്ട്,”

“കളിക്കാർ എന്തുചെയ്യുമെന്ന് എനിക്കറിയില്ല, എന്നാൽ പരിശീലകൻ ഇന്നത്തെപ്പോലെ ഞാൻ തന്നെ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, റയൽ മാഡ്രിഡിന്റെ ഭാവി നിലവിലെ ടീമിനൊപ്പവും, കൂടാതെ ടീമിലേക്കെത്തുന്ന മറ്റ് യുവാക്കൾക്കൊപ്പവും എഴുതിക്കഴിഞ്ഞു, റയൽ മാഡ്രിഡ് ദീർഘകാലം ഏറ്റവും മികച്ചതായി ഒന്നാം സ്ഥാനത്ത് തുടരുമെന്നതിൽ യാതൊരു സംശയവുമില്ല.” – കാർലോ ആൻസലോട്ടി പറഞ്ഞു.

ആഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയവും കളിയിലെ താരമായ ശ്രീശാന്തും…

നിരാശപ്പെടുത്തി, എങ്കിലും മെസ്സി ക്ഷമയോടെയിരിക്കണം, ആ കാര്യത്തിന് ഇനിയും സമയമുണ്ടെന്ന് മുൻ പിസ്ജി താരം..