in

ചെൽസിയെ അവരുടെ കോട്ടയിൽ കത്തിച്ച് കരീമിക്കയും പിള്ളേരും ആറാടുകയാണ്

നിലവിലെ യൂറോപ്യൻ രാജാക്കന്മാരായ ചെൽസിയെ അവരുടെ കോട്ടയിൽ കത്തിച്ച് കിങ്’ കരീമും സംഘവും. ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ചെൽസിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തുവിട്ടത്. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ രണ്ടാം ഹാട്രിക് സ്വന്തമാക്കിയ ബെൻസിമ, ബ്ലൂസിൽ നിന്ന് മത്സരം ഒറ്റയ്ക്ക് തട്ടിയെടുക്കുകയായിരുന്നു.

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ കണ്ടത് ബെൻസീമയുടെ ആറാട്ട് തന്നെയായിരുന്നു. ചെൽസിയെ ലണ്ടണി വന്ന് നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും നേടിയത് കരീം ബെൻസീമ തന്നെ. തുടർച്ചയായ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഹാട്രിക്ക്. അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജിക്ക് എതിരെയും കരീം ബെൻസീമ ഹാട്രിക്ക് നേടിയിരുന്നു.

21, 24 മിനിറ്റുകളിൽ തകർപ്പൻ ഹെഡറുകളിലൂടെ ചെൽസിയുടെ വല കുലുക്കിയ ഫ്രഞ്ച് വെറ്ററൻ സ്ട്രൈക്കർ, രണ്ടാം പകുതിയുടെ ആദ്യമിനിറ്റിൽ ഹാട്രിക് തികച്ചു. ചെൽസി ഗോൾ കീപ്പർ മെൻഡി വരുത്തിയ പിഴവ് മുതലാക്കിയായിരുന്നു ബെൻസിമയുടെ മൂന്നാം ഗോൾ. ഫസ്റ്റ് ഹാഫിന്റെ അവസാനം കയ് ഹാവെർട്സ് ചെൽസിക്കായി ഒരു ഗോൾ മടക്കിയെങ്കിലും, ഓർക്കാപ്പുറത്ത് സംഭവിച്ച മൂന്നാം ഗോൾ ടുക്കലിന്റെ ടീമിന്റെ തിരിച്ചുവരവ് ഇല്ലാതാക്കിയെന്ന് പറയേണ്ടി വരും.

ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ നല്ല തുടക്കമാണ് റയൽ മാഡ്രിഡിന് ലഭിച്ചത്. അവർക്ക് 9ആം മിനുട്ടിൽ തന്നെ നല്ല അവസരം ലഭിച്ചു. പക്ഷെ വിനീഷ്യസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 21ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ വന്നത്. ബെൻസീമയുടെ പാസിലൂടെ ആരംഭിച്ച അറ്റാക്ക് വിനീഷ്യസിൽ എത്തുകയും വിനീഷ്യ ഒരു ക്രോസിലൂടെ ബെൻസീമയെ കണ്ടെത്തുകയും ചെയ്തു. ബെൻസീമയുടെ ഹെഡർ തടയാൻ ചെൽസി ഗോൾ കീപ്പർ മെൻഡിക്ക് ആയില്ല.

ചെൽസിക്ക് കിട്ടിയ രണ്ട് മികച്ച അവസരങ്ങൾ സേവ് ചെയ്ത റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോട്ടുവയും തിളങ്ങി. രണ്ടാംപാദ പോരാട്ടം ഏപ്രിൽ 13ന് മാഡ്രിഡിൽ നടക്കും. രണ്ട് ഗോളിന്റെ അഗ്രിഗേറ്റ് ലീഡുമായി സ്വന്തം തട്ടകത്തിൽ രണ്ടാംപാദ ക്വാർട്ടറിന് ഇറങ്ങുന്ന റയലിന്റെ സെമി പ്രവേശനം തടയണമെങ്കിൽഅത്ഭുത പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും ചെൽസി.

ഫുട്ബോൾ നിയമങ്ങൾ പൊളിച്ചെഴുതുന്നു, ഖത്തർ ലോകകപ്പ് മുതൽ 100 മിനിറ്റ് സമയവും പിന്നീട് അധികസമയവും

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ സമ്മാനം, നിങ്ങളെ കാണാൻ ഇവാനും കരോളിൻസും വരുന്നു…