in

ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാകാത്തതിന്റെ കാരണം വ്യക്തമാക്കി വസീം ജാഫർ

RAHUL DRAVID

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നാണ് അവരുടെ വൻമതിൽ ആയ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ശ്രീലങ്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൻറെ താൽക്കാലിക പരിശീലക സ്ഥാനം രാഹുൽദ്രാവിഡ് ഏറ്റെടുത്തതോടുകൂടി രവിശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് എന്ന ഇതിഹാസം വരുമെന്ന് കരുതിയവർ ആയിരുന്നു ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളും.

അതിനെ സാധൂകരിക്കുന്ന തരത്തിൽ പലതരത്തിൽ നിന്നും പല പ്രമുഖരുടെയും പ്രസ്താവനകളും വന്നിരുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ എല്ലാം നിരാശരാക്കിക്കൊണ്ടാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ആയ വസീം ജാഫർ നടത്തിയ ഒരു പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. രാഹുൽ ദ്രാവിഡ് ഏതായാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആകാൻ പോകുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതിന് ഒരു കാരണവും അദ്ദേഹം പറയുന്നുണ്ട്.

Rahul Dravid BCCI

രാഹുൽ ദ്രാവിഡ് പരിശീലകനായി വന്നാൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നും അവരുടെ മികവിനെ തേച്ചുമിനുക്കി എടുക്കുവാൻ രാഹുൽദ്രാവിഡിനോളം പ്രതിഭയുള്ള മറ്റാരും നിലവിൽ ഇന്ത്യയിൽ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകൻ ആകാൻ വരാത്തത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സീനിയർ ടീമിൽ എത്തുന്നവർ എല്ലാം മിനുക്കിയെടുത്ത പ്രതിഭകൾ തന്നെയാണെന്നും ഇനി അവർക്ക് മൂർച്ച കൂട്ടേണ്ട അവസ്ഥ വരില്ല എന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത് എന്ന് വസീം ജാഫർ പറഞ്ഞു.

താരങ്ങളെ കൂടുതൽ മികച്ചതാക്കാൻ വേണ്ടിയാണ് രാഹുൽദ്രാവിഡ് അദ്ദേഹത്തിൻറെ പരിശീല തന്ത്രങ്ങൾ പുറത്തെടുക്കുന്നത്. മൂർച്ചയേറിയ താരങ്ങളെ വീണ്ടും മൂർച്ചകൂട്ടി ചട്ടം പേടിപ്പിക്കേണ്ട ആവശ്യമില്ലല്ലോ, അതുകൊണ്ട് താരങ്ങളെ തേച്ചുമിനുക്കി എടുക്കുന്നതിൽ വൈദഗ്ധ്യമുള്ള രാഹുൽ ദ്രാവിഡ് ഭാവിയിലേക്കുള്ള താരങ്ങളെ വളർത്തിയെടുത്തുകൊണ്ട്
ഇന്ത്യക്ക് കെട്ടുറപ്പുള്ള ഒരു ക്രിക്കറ്റ് ഭാവി ഉണ്ടാക്കുന്നതിലാണ് തല്പരൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

അവൻ കുട്ടിയാണ് നെയ്മറിന്റെ വെല്ലുവിളിക്കുള്ള മെസ്സിയുടെ മറുപടി വൈറലാകുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ബാലൻഡിയോർ ലഭിക്കില്ലെന്ന് ലാലിഗ പ്രസിഡൻറ്