in

OMGOMG LOVELOVE AngryAngry

കളിക്കളത്തിൽ തന്ത്രം മെനയാൻ മാത്രമല്ല; ധോണിക്ക് 3 വർഷത്തെ കരാർ നൽകിയതിന് പിന്നിലെ മറ്റൊരു കാരണം ഇതാണ്…

എന്തിനാണ് ധോണിയെ ഇത്തരത്തിൽ മൂന്നു സീസണിലേക്കായി നിലനിർത്തിയത് എന്നതിനെപ്പറ്റിയും അതുകൊണ്ട് ചെന്നൈ മാനേജ്മെന്റ് ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ചും ഇന്നലെ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ധോണിയെ മൂന്നുവർഷത്തേക്ക് നിലനിർത്തുന്നതിലൂടെ ചെന്നൈ സൂപ്പർ കിങ്സ് കളിക്കളത്തിൽ ആവിഷ്കരിക്കുന്ന പദ്ധതികളെക്കുറിച്ചാണ് ഇന്നലത്തെ ലേഖനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇന്ന് ആ ലക്ഷ്യത്തിന് പിന്നാലെയുള്ള മറ്റു ചില പദ്ധതികളെ കുറിച്ചാണ് കുറിക്കുന്നത്.

മഹേന്ദ്ര സിംഗ് ധോണിയെ അടുത്ത മൂന്നു സീസണിലേക്കും നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഒരുങ്ങുന്നു എന്ന വാർത്തകൾ ഇന്നലെ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ധോണി ഒന്നോരണ്ടോ സീസണുകൾ മാത്രം കളിച്ചേക്കും എന്ന് ആരാധകർ പോലും കരുതിയിരുന്ന ഒരു സമയത്താണ് ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് മൂന്നു വർഷത്തെ കരാർ മഹേന്ദ്ര സിംഗ് ധോണിക്ക് നൽകാൻ ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്റ് ഒരുങ്ങുന്നത്. എന്തിനാണ് ധോണിയെ ഇത്തരത്തിൽ മൂന്നു സീസണിലേക്കായി നിലനിർത്തിയത് എന്നതിനെപ്പറ്റിയും അതുകൊണ്ട് ചെന്നൈ മാനേജ്മെന്റ് ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ചും ഇന്നലെ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.

ധോണിയെ മൂന്നുവർഷത്തേക്ക് നിലനിർത്തുന്നതിലൂടെ ചെന്നൈ സൂപ്പർ കിങ്സ് കളിക്കളത്തിൽ ആവിഷ്കരിക്കുന്ന പദ്ധതികളെക്കുറിച്ചാണ് ഇന്നലത്തെ ലേഖനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇന്ന് ആ ലക്ഷ്യത്തിന് പിന്നാലെയുള്ള മറ്റു ചില പദ്ധതികളെ കുറിച്ചാണ് കുറിക്കുന്നത്.

ഐപിഎല്ലിൽ ഓരോ ടീമിനും ഓരോ താര മൂല്യങ്ങളുണ്ട്. ആ താര മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്പോൺസർഷിപ്പ് തുകയും വരുന്നത്. ഉദാഹരണത്തിന് വിരാട് കോഹ്ലി ഉള്ള ഒരു ടീമിന് കിട്ടുന്ന സ്പോൺസർഷിപ്പ് തുകയായിരിക്കില്ല സഞ്ജു സാംസൺ ഉള്ള ടീമിന് ലഭിക്കുക. സഞ്ജു സാംസൺ ഉള്ള ടീമിന് ലഭിക്കുന്ന സ്പോൺസർഷിപ്പ് തുകയെക്കാൾ കൂടുതൽ തുകയായിരിക്കും റിഷഭ് പന്തുള്ള ടീമിന് ലഭിക്കുക. ഇത്തരത്തിൽ താര മൂല്യങ്ങളെ അടിസ്ഥാനമാക്കി കൊണ്ടുതന്നെയാണ് സ്പോൺസർഷിപ് തുകയും കമ്പനികൾ നിശ്ചയിക്കുന്നത്.

ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സമയത്ത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്പോൺസർഷിപ്പിൽ നിന്നും മുത്തൂറ്റ് കമ്പനി പിന്മാറിയിരുന്നു. അന്ന് അവർ ഇതിനു പറഞ്ഞ കാരണം ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ അദ്ദേഹത്തിന്റെ താരമൂല്യം നഷ്ടമായി എന്നാണ്. ഈ പ്രസ്താവനയിൽ നിന്നു തന്നെ വ്യക്തമാണ് ഒരു ടീമിന് സ്പോൺസർമാർ വരുന്നത് ആ ടീമിന്റെ താരമൂല്യത്തെ ആശ്രയിച്ചാണ് എന്നുള്ളത്. താര മൂല്യങ്ങളുള്ള ടീമുകൾക്കാണ് കൂടുതൽ ആരാധകർ പിന്തുണയും ഉള്ളത്. അതുകൊണ്ടുതന്നെയാണ് സ്പോൺസർഷിപ്പ് കമ്പനികൾ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്.

അടുത്ത സീസണിലേക്ക് മഹേന്ദ്ര സിംഗ് ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തിയി ല്ലായിരുന്നുവെങ്കിൽ ചെന്നൈയുടെ സ്പോൺസർഷിപ് തുകയും നന്നേ കുറഞ്ഞേനെ. നിലവിൽ ധോണിയാണ് ചെന്നൈയുടെ താരമൂല്യം. ധോണി തന്നെയാണ് ചെന്നൈ ആരാധകർ ഇത്രത്തോളമുള്ളതിന് കാരണം. ആ ധോണിയെ അടുത്ത സീസണിൽ നിലനിർത്തിയില്ലായിരുന്നുവെങ്കിൽ ചെന്നൈയുടെ സ്പോൺസർഷിപ്പ് തുകയും കുറയും.

ധോണിയെ കേവലം ഒരു സീസണിലേക്ക് മാത്രമാണ് ചെന്നൈ നിലനിർത്തിയിരുന്നത് എങ്കിൽ പോലും ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ മാത്രം ഒരു ടീമിനെ സ്പോൺസർ ചെയ്യാൻ കമ്പനികളും മടിക്കും. ഈയൊരു സാഹചര്യത്തിലാണ് മൂന്നുവർഷത്തേക്ക് തന്നെ ധോണിയെ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ സ്പോൺസർഷിപ്പ് കമ്പനികൾ വലിയ തുകയുമായി രംഗത്തെത്തും എന്ന പ്രതീക്ഷ തന്നെ ചെന്നൈ മാനേജ്മെന്റിനുണ്ട്.

ധോണിയെ നിലനിർത്തിയത് കളിക്കളത്തിലെ ചില മാറ്റങ്ങൾ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് എങ്കിൽ പോലും ഇതിനുപിന്നിൽ ചെന്നൈ മാനേജ്മെന്റ് ലക്ഷ്യമിടുന്ന ഒരു മാർക്കറ്റിംഗ് തന്ത്രം കൂടിയുണ്ട് എന്ന് പറയാതെ വയ്യ. ധോണിയെ നിലനിർത്തുന്നതിലൂടെ ചെന്നൈ കളിക്കളത്തിൽ ലക്ഷ്യമിടുന്ന പദ്ധതികളെ കുറിച്ചുള്ള
പ്രസ്തുത ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

“PSG-ക്ക് കൗണ്ടർ അറ്റാക്കിങ് ടീമാകാൻ കഴിയില്ല, കാരണം കോച്ചിന്റെ തന്ത്രങ്ങൾ ആണ് “- മുൻ PSG താരം…

CR7-നു പിന്നാലെ വിനീഷ്യസിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌…