in

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സിക്കും എംബപ്പേക്കും പ്രത്യേക പരിശീലനം നൽകുവാനുള്ള പി എസ് ജി തീരുമാനത്തിനു പിന്നിലെ ലക്ഷ്യം ഇതാണ്…

മെസ്സിയുടെ ഭാവനാ സമ്പന്നതയും ക്രിയാത്മകതയും കിലിയൻ എംബാപ്പെയുടെ കൊടുങ്കാറ്റിന്റെ വേഗതയും ഒരുമിച്ചു ചേർന്നു കഴിഞ്ഞാൽ എതിരാളികൾക്ക് ഇവർ അഴിച്ചുവിടുന്ന ആക്രമണത്തിന് തടയിടുവാൻ വളരെ ബുദ്ധിമുട്ടേണ്ടി വരും എന്ന് ഉറപ്പാണ്. പതിയെ താളം വീണ്ടെടുക്കുന്ന അർജൻറീന സൂപ്പർതാരത്തിന് ഫ്രഞ്ച് യുവതാരത്തിൻറെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ മെസ്സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ തീ പാറ്റും

ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും വിനാശകരമായ ആക്രമണ നിര ഉള്ള ക്ലബ്ബുകളിൽ ഒന്നാണ് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ. അർജൻറീനയുടെ ഇതിഹാസമായ ലയണൽ മെസ്സി സമകാലിക ഫുട്ബോളിൽ ഏറ്റവും പ്രതിഭാശാലിയായ ബ്രസീലിയൻ പ്രതിഭ നെയ്മർ ജൂനിയർ. ഭാവിയിലെ ഫുട്ബോൾ ചക്രവർത്തി കിലിയൻ എംബാപ്പെ ഇവർ മൂന്നു പേരും കൂടി ചേർന്നാൽ എതിരാളികൾ വിറക്കും എന്നത് ഉറപ്പാണ്.

യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഘട്ടത്തിലേക്ക് കടക്കുമ്പോൾ അവരുടെ സൂപ്പർതാരങ്ങളിൽ ഒരാളായ ബ്രസീൽ താരം നെയ്മർ ജൂനിയറിന്റെ പങ്കാളിത്തം ഇനിയും ഉറപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ഫ്രഞ്ച് ക്ലബ്ബിൻറെ ക്യാമ്പിൽ നിന്നും ആരാധകർക്ക് ആശ്വാസവും ആഹ്ലാദവും പകരുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുന്നത്.

കളിക്കളത്തിൽ ഫ്രഞ്ച് ക്ലബ്ബിൻറെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി കിലിയൻ എംബാപ്പെ എന്നിവർ തമ്മിലുള്ള ഒത്തിണക്കം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദീർഘനേരം അവരെ ഒരുമിച്ച് പരിശീലിപ്പിക്കാൻ ആണ് പിഎസ് ജി പ്രത്യേക പരിശീലന സംഘത്തിൻറെ തീരുമാനം. ഇവർക്കിടയിൽ ഒത്തിണക്കം വന്നുകഴിഞ്ഞാൽ എത്രമാത്രം വിനാശകരമായ ഒരു ആക്രമണ ദ്വയം ആയിരിക്കും ഇവർ എന്നതിന് ഒരു ദൃഷ്ടാന്തമായിരുന്നു കഴിഞ്ഞ മത്സരത്തിൽ കണ്ടത്.

മെസ്സിയുടെ ഭാവനാ സമ്പന്നതയും ക്രിയാത്മകതയും കിലിയൻ എംബാപ്പെയുടെ കൊടുങ്കാറ്റിന്റെ വേഗതയും ഒരുമിച്ചു ചേർന്നു കഴിഞ്ഞാൽ എതിരാളികൾക്ക് ഇവർ അഴിച്ചുവിടുന്ന ആക്രമണത്തിന് തടയിടുവാൻ വളരെ ബുദ്ധിമുട്ടേണ്ടി വരും എന്ന് ഉറപ്പാണ്. പതിയെ താളം വീണ്ടെടുക്കുന്ന അർജൻറീന സൂപ്പർതാരത്തിന് ഫ്രഞ്ച് യുവതാരത്തിൻറെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ മെസ്സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ തീ പാറ്റും

ഫ്രഞ്ച് ക്ലബ് പാരീസ് സെൻറ് ജർമൻ ക്ലബ്ബിൻറെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നായ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യംവച്ചുകൊണ്ട് തന്നെയാണ് ലയണൽ മെസ്സി, കിലിയൻ എംബപ്പേ എന്നീ താരങ്ങളെ ഒരുമിച്ച് ചേർത്ത് ദീർഘസമയം പ്രത്യേക പരിശീലനത്തിന് ഫ്രഞ്ച് ക്ലബ് നിയോഗിക്കുന്നത്. ഏതായാലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമാണ് ഈ പ്രത്യേക നീക്കത്തിന് പിന്നിലെ ഉദ്ദേശം.

ഇൻസൾട്ട് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്

അന്നവർ കുറ്റസമ്മതം നടത്തി, ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ…