in

LOVELOVE OMGOMG AngryAngry LOLLOL CryCry

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തി മുൻ റയൽ മാഡ്രിഡ്‌ സൂപ്പർ താരം…

“വ്യത്യസ്‌ത അന്തരീക്ഷവും സ്‌റ്റേഡിയങ്ങളിലെ വ്യത്യസ്‌ത വികാരവുമാണ് ഞാൻ ഇവിടെ വരാനുള്ള ഒരു കാരണം, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രത്യേകതയുള്ള ക്ലബ്ബാണ്, യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇംഗ്ലണ്ടിൽ ഇത് വ്യത്യസ്തമായ അന്തരീക്ഷമാണ്.”

cristiano and Varane

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിലെ മികച്ച അന്തരീക്ഷത്തെ അതിരുകടന്ന് പ്രശംസിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ റാഫേൽ വരാനെ. യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇംഗ്ലണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“ഓൾഡ് ട്രാഫോർഡിലെ അന്തരീക്ഷത്തിന്റെ ഒരു മികച്ച ഉദാഹരണമാണ് ഞങ്ങൾ 2-0 ന് പിന്നിലായതിനു ശേഷം 3-2 ന് അറ്റലാന്റയ്‌ക്കെതിരായ മത്സരം വിജയിച്ചത്, സ്റ്റേഡിയം മുഴുവൻ ടീമിനെ മുന്നോട്ട് നയിച്ചു. ഹോം ഗ്രൗണ്ടിൽ 2-0ന് പിന്നിലായിരിക്കുമ്പോൾ എല്ലാ രാജ്യങ്ങളിലും ഇത് വളരെ വ്യത്യസ്തമാണ്, സ്റ്റേഡിയങ്ങളിലെ അന്തരീക്ഷം വളരെ വ്യത്യസ്തമായിരിക്കും.”

cristiano and Varane

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാനുള്ള ഒരു കാരണം ഓൾഡ് ട്രാഫോഡിലെ ആരാധകപിന്തുണയും സ്റ്റേഡിയത്തിലെ മികച്ച അന്തരീക്ഷവുമാണെന്നും, ഫ്രാൻസ് ഇന്റർനാഷണൽ താരമായ റാഫേൽ വരാനെ കൂട്ടിച്ചേർത്തു.

“വ്യത്യസ്‌ത അന്തരീക്ഷവും സ്‌റ്റേഡിയങ്ങളിലെ വ്യത്യസ്‌ത വികാരവുമാണ് ഞാൻ ഇവിടെ വരാനുള്ള ഒരു കാരണം, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രത്യേകതയുള്ള ക്ലബ്ബാണ്, യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇംഗ്ലണ്ടിൽ ഇത് വ്യത്യസ്തമായ അന്തരീക്ഷമാണ്. ” – എന്നാണ് റാഫേൽ വരാനെ പറഞ്ഞത്.

ഫ്രാൻസ് ദേശീയ ടീമിനൊപ്പം 2018-ലെ ഫിഫ ലോകകപ്പ് നേടിയ വരാനെ, ഒരുപാട് വർഷങ്ങൾ റയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബെർണബുവിൽ ചെലവഴിച്ചു. നാല് UCL കിരീടം ഉൾപ്പടെ കിരീടങ്ങൾ കൊണ്ട് അമ്മാനമാടിയ ഒരു കരിയർ തന്നെയാണ് റയൽ മാഡ്രിഡിൽ റാഫേൽ വരാനെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിൽ തന്റെ സഹതാരമായിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലാണ്.

നെയ്മർ ഒരു മികച്ച താരമല്ലെന്ന് പറയാൻ ആർക്കാണ് ധൈര്യം? വിമർശനങ്ങൾക്കെതിരെ റൊണാൾഡോ സംസാരിക്കുന്നു…

കാൽ മുട്ടിനു ഗുരുതര പരിക്ക് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സൂപ്പർ താരം പുറത്ത്…